പറക്കാൻ നിമിഷങ്ങൾ; വിമാനത്തിന്റെ എൻജിന് മുകളിൽ യുവാവ്; നടുക്കം; വിഡിയോ

flight-man-video-viral
SHARE

വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനത്തിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നോക്കിയ യാത്രക്കാരൻ അമ്പരന്നു. വിമാനത്തിന്റെ ചിറകിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു യുവാവ്. അപ്പോഴേക്കും വിമാനം പറക്കാനായുള്ള അവസാന തയാറെടുപ്പിലായിരുന്നു. പറന്നുയർന്നാൽ യുവാവിന്റെ ജീവനും ഒരുപക്ഷേ വിമാനം തന്നെ തകരാൻ ഇടയാകും. ജനലിലൂടെ ഇൗ കാഴ്ച കണ്ട യാത്രക്കാരൻ ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാരെ വിവരമറിയിച്ചു. നൈജീരിയയിലെ ലാഗോസിലാണ് ഇൗ സംഭവം നടന്നത്.

ലാഗോസിൽ നിന്ന് നൈജീരിയയിലെത്തന്നെ പോർട്ട് ഹർകോർട്ടിലേയ്ക്കുള്ള അസ്മൻ എയറിന്റെ ബോയ്ങ് 737 വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിപ്പറ്റിയത്. വിമാന ചിറകിൽ അള്ളിപ്പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം എന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. ലഗേജുമായി എത്തിയ യുവാവിന്റെ ബാഗ് എൻജിന്റെ സമീപത്ത് നിന്ന് ലഭിച്ചു‍. മാനസികവിഭ്രാന്തിയുള്ള യുവാവാണ് വിമാനചിറകിൽ കയറിയത് എന്നും റിപ്പോർട്ടുകളുണ്ട്. 

എയർട്രാഫിക് കൺട്രോളിൽ നിന്ന് പറക്കാനുളള അനുമതി ലഭിക്കുന്നതിനായി കാത്തു കിടക്കുമ്പോഴാണ് ചിറകിൽ യുവാവിനെ കണ്ടത്. ക്യാബിൻ ക്രൂ അറിയിച്ചതിനെ തുടർന്ന് കൂടുതൽ അപകടങ്ങളുണ്ടാകാതിരിക്കാൻ പൈലറ്റ് വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...