തുമ്പിക്കൈയും വാലും അറുത്തുമാറ്റി; തല വെട്ടിപ്പിളർത്തി കൊമ്പെടുത്തു; കണ്ണീർ ചിത്രം

elephant-dead-body
SHARE

മനുഷ്യന്റെ കൊടുംക്രൂരതയുടെ നേർചിത്രമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത്. കൊമ്പിന് വേണ്ടി ആനയുടെ ശരീരം വെട്ടിനുറുക്കിയിട്ടിരിക്കുന്ന ചിത്രമാണ് കണ്ണീരാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബോറ്റ്സ്വാനയില്‍ നിന്നുളള ഡ്രോണ്‍ ചിത്രമാണ് ഇത്. ആനയുടെ തുമ്പിക്കൈ അറുത്ത് മാറ്റിയ ശേഷം തല വെട്ടിപ്പിളർത്തിയാണ് കൊമ്പെടുത്തിരിക്കുന്നത്. ആനയുടെ വാലും അറുത്ത് മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ അറുത്തെടുത്ത കൊമ്പും ആനയുടെ ശരീരത്തിന് മുന്നിൽ വച്ചിരിക്കുന്നത് ഇൗ ചിത്രത്തിൽ കാണാം. ഡോക്യുമെന്ററി ഫിലിം മേക്കറായ ജസ്റ്റിന്‍ സുളളിവാനാണ് ഈ ഡ്രോണ്‍ ചിത്രം പകര്‍ത്തിയത്.

ഡ്രോണ്‍ ഉപയോഗിച്ച് ചിത്രം പകർത്തിയത് കൊണ്ടാണ് ഇൗ കൊടുംക്രൂരതയുടെ ആഴം ലോകത്തിന് മനസിലാക്കാൻ കഴിഞ്ഞതെന്നും ജസ്റ്റിൻ പറഞ്ഞു. കഴിഞ്ഞ മാസമാണ് ബോറ്റ്സ്വാനയില്‍ മൃഗ വേട്ട നിരോധനം എടുത്ത് കളഞ്ഞത്. മൃഗങ്ങള്‍ പെരുകുന്നത് കാര്‍ഷികവിളകള്‍ക്ക് നാശം വരുത്തുന്നുണ്ടെന്ന വാദത്തോടെയായിരുന്നു ഈ തീരുമാനം.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...