മയക്കുമരുന്നിന് അടിമ; ഒരുവയസ്സുള്ള മകളെ മർദിച്ചുകൊന്നു; ഒടുവിൽ ശിക്ഷ

murder-punishment-20
SHARE

ഒരുവയസ്സുള്ള മകളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്ക് 12 വർഷം തടവ്. അഞ്ച് കുട്ടികളുടെ അമ്മയായ ടീന റ്റൊറാബിയും ഭർത്താവ് മുഹമ്മദ് റ്റൊറാബിയും മയക്കുമരുന്നിന് അടിമകളായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. 

ടിനാ പൊലീസിൽ വിളിച്ച് മകൾക്ക് ശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ എത്തി. തലയിലും ശരീരത്തിലും നിരവധി മുറിവുകളേറ്റിരുന്ന ഇരട്ടകുട്ടികളെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പെൺകുട്ടി മരിച്ചു. കുട്ടി ആശുപത്രിയിൽ എത്തിന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നതായി ഡോക്ട്റന്മാർ പറഞ്ഞു. വിദഗ്ദചികിത്സ ലഭിച്ചതിനെ തുടർന്ന് ആൺകുഞ്ഞ് രക്ഷപ്പെട്ടു.

അപ്പാർട്ട്മെന്റ് പരിശോധിച്ച പൊലീസ് ഇവരുടെ അഞ്ചു കുട്ടികളും വളരെ മലിനമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്തിയിരുന്നു. ടിനയുടെ ഭർത്താവ് മുഹമ്മദാണ് കുട്ടികളെ ക്രൂരമായി മർദ്ദിച്ചതെന്ന് കോടതിയിൽ ടിന മൊഴി നൽകി. സംഭവം നടന്നതിനു  ശേഷം ഭർത്താവ് മുഹമ്മദ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഇതോടെ ടിന, ഭർത്താവാണ് കുട്ടികളെ മർദ്ദിച്ചതെന്ന് കോടതിയിൽ ആവർത്തിച്ചു. കുട്ടികൾ‍ക്ക് ഭക്ഷണം നൽകുക മാത്രമല്ല ഇത്തരം ക്രൂരതകളിൽ നിന്നും കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാവിനുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പശ്ചാത്തപിക്കുന്നതായും മാപ്പു നൽകണമെന്നും ടിനയുടെ അപേക്ഷ കോടതി തള്ളി. മയക്കുമരുന്നിന്റെ സ്വാധീനമാണ് ഇതിനെല്ലാം കാരണമെന്നും കോടതി വ്യക്തമാക്കി.

MORE IN WORLD
SHOW MORE
Loading...
Loading...