ആ സെലിബ്രിറ്റി മിഷേൽ ഒബാമയാണ്! പിന്തള്ളിയത് ആഞ്ജലീന ജോളിയെ

michelle20
SHARE

വൈറ്റ് ഹൗസിൽ നിന്നിറങ്ങിയിട്ട് വർഷം രണ്ടായി, പക്ഷേ മിഷേൽ ഒബാമയ്ക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളിയെ പിന്തള്ളിയാണ് ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന വനിതയായി മിഷേൽ മാറിയത്. യൂഗോവിന്റെ വാർഷിക സർവേ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 41 രാജ്യങ്ങളിൽ നിന്നായി 42,000 ആളുകളാണ് സർവേയിൽ പങ്കെടുത്തത്.

മിഷേലിന്റെ ആത്മകഥയായ 'ബികമിങ്' ഒരു കോടിയിലേറെ കോപ്പികളാണ് പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ വിറ്റഴിഞ്ഞത്. പട്ടികയിൽ ഉള്ളവർ അത്ര നിസാരക്കാരല്ല. എലിസബത്ത് രാജ്ഞി മൂന്നാമതും എമ്മ വാട്സൺ നാലാമതുമാണ് ഉള്ളത്. 

കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിലും സ്ത്രീകൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളിലും മിഷേൽ അതീവ തത്പരയാണ്. വൈറ്റ് ഹൗസിൽ നിന്നിറങ്ങിയിട്ടും അത്തരം പ്രവർത്തനങ്ങൾ തുടരുന്നത് കൂടിയാണ് മിഷേലിനെ ജനപ്രിയ ആക്കുന്നത്.

പുരുഷൻമാരുടെ പട്ടികയിൽ ബിൽ ഗേറ്റ്സാണ് ഒന്നാമത്. രണ്ടാമത് ഒബാമയും. ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്ന 20 പുരുഷൻമാരെയും 20 സ്ത്രീകളെയും തിരഞ്ഞെടുക്കാനാണ് യുഗോവ് സർവേയിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...