ഇറാന്റെ ഡ്രോണ്‍ വെടിവെച്ചുവീഴ്ത്തി അമേരിക്ക; സംഘർഷം കനക്കുന്നു

trump19
SHARE

അമേരിക്കയും ഇറാനും തമ്മിലുളള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്റെ ഡ്രോണ്‍ വെടിവെച്ചുവീഴ്ത്തി അമേരിക്ക .  ഹോര്‍മുസ് കടലിടുക്കിനടുത്താണ് സംഭവം. നേരത്തെ അമേരിക്കന്‍ ഡ്രോണിനെ ഇറാനും തകര്‍ത്തിരുന്നു. അമേരിക്കയുടെ നീക്കം പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം . 

വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് വൈറ്റ്ഹൗസില്‍ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സ്ഥീതീകരിച്ചത്. പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ച അഞ്ചാം കപ്പല്‍ പടയിലെ യുഎസ്എസ് ബോക്സകര്‍ യുദ്ധക്കപ്പലാണ്  ഇറാന്റെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയത്. മുന്നറിയിപ്പു അവഗണിച്ചു എത്തിയ ആളില്ലാ വിമാനത്തിനുനേരെ സേന വെടിയുതിര്‍ക്കുകയായിരുന്നു. 

എന്നാല്‍ ആക്രമണം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിരോധത്തിന്റെ ഭാഗമായാണ് ആളില്ലാ വിമാനം വെടിവെച്ചിട്ടതെന്നും കപ്പലിന്റെ ആയിരം അടിവരെ വിമാനം എത്തിയിരുന്നുമെന്നും യു.എസ് നേവി വ്യക്തമാക്കി. നേരത്തെ അമേരിക്കന്‍ ആളില്ലാവിമാനം ഇറാനും തകര്‍ത്തിരുന്നു. എന്നാല്‍ ഇറാന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.  പ്രദേശത്ത് അശാന്തിസൃഷ്ടിക്കുകയും  നിലവിലെ സ്ഥിതിഗതികള്‍ ഇറാന്‍ വഷളാക്കുകയാണെന്നുമാണ്  അമേരിക്കയുടെ നിലപാട്. മധ്യേഷ്യയില്‍ സമാധാനം നില്‍നിര്‍ത്തേണ്ടതും തങ്ങളുടെ  ഉത്തരവാദിത്വമാണെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കന്‍ ആക്രമണത്തിനു പിന്നാലെ  പാനമ ആസ്ഥാനമായ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് പുറത്തുവിട്ടു.  കപ്പിലുളള ഒരുമില്ല്യണ്‍ ലിറ്റര്‍ എണ്ണ അനധികൃതമായി കടത്തുകയായിരുന്നുവെന്നും ഇത് പിടിച്ചെടുത്തമാണെന്നാണ് ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.  

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...