എന്തൊരു ചൂട്! തീവെയിലിൽ കാറിനുള്ളിൽ തനിയെ ബിസ്കറ്റ് ബേക്ക് ആവുന്നു: ചിത്രങ്ങൾ

car-biscuit
SHARE

പൊരിവെയിലത്ത് ടാറിട്ട റോഡിൽ ഓംലറ്റുണ്ടാക്കാമെന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇതേപോലൊരു സംഭവം അമേരിക്കയിൽ നടന്നിരിക്കുകയാണ്. ചൂട്ടുപൊള്ളുന്ന വെയിലിൽ കാറിനകത്ത് തനിയെ ബിസ്കറ്റ് ബേക്ക് ആകുന്ന കാഴ്ചയാണിത്. 

വെയിലിന്റെ തീവ്രത കാണിക്കാന്‍ നെബ്രാസ്‌കയിലെ ദേശീയ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട ചിത്രങ്ങളാണിത്. കിഴക്കന്‍ നെബ്രാസ്‌കയില്‍ പൊരിവെയിലത്താണ് ഈ പരീക്ഷണം നടത്തിയത്. അതിതീവ്ര ചൂട് അനുഭവപ്പെടുന്നതിനാല്‍ ഇവിടെ പലയിടത്തും മുന്നറിയിപ്പ് പുറപ്പെടുവിച്ചുക്കഴിഞ്ഞു. ഇന്നലെ 92 മുതല്‍ 103 ഡിഗ്രീ വരെയായിരുന്നു ഇവിടുത്തെ താപനില.

ബേക്കിങ് ട്രേയില്‍ നാല് ബിസ്‌ക്കറ്റുകള്‍ ബ്രൗണ്‍ നിറത്തിലായി പാകപ്പെടുന്ന ചിത്രങ്ങളും ഇവർ പങ്കുവച്ച‌ു. മണിക്കൂറുകള്‍ക്കുള്ളില്‍ പരീക്ഷണം വിജയിച്ചെന്ന് കുറിച്ചുകൊണ്ട് ബിസ്‌ക്കറ്റുകള്‍ കഴിക്കുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...