‘നിങ്ങൾക്ക് എന്തിന് നോബേൽ കിട്ടി..‌?’; നാദിയയോട് വിചിത്ര ചോദ്യവുമായി ട്രംപ്

trump
SHARE

െഎഎസിന്റെ കൊടിയ പീഡനങ്ങളെ അതിധീരമായി അതിജീവിച്ച യസീദി പെണ്‍കുട്ടി നാദിയ മുറാദിന് വിചിത്രമായ ഒരു ചോദ്യത്തെയാണ് അടുത്തിടെ നേരിടേണ്ടി വന്നത്. ഒരു സുപ്രധാന യോഗത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ സമാധാനത്തിനുള്ള നൊബേല്‍ ജേതാവ് നാദിയയോട് പ്രസിഡന്റ് ചോദിച്ചു: 'നിങ്ങൾക്ക് എന്തിനാണ് നോബേൽ സമ്മാനം കിട്ടിയത്..?’

അമ്മയും ആറു സഹോദരങ്ങളെ അടക്കമുള്ള കുടുംബത്തെയാണ് െഎഎസിന്റെ കൊടിയ പീഡനത്തിൽ നാദിയക്ക് നഷ്ടമായത്. കൂടാതെ 3000 ഒാളം യാസീദികള്‍ ഇപ്പോഴും കാണാമറയത്താണ്. ഒപ്പം ഐഎസിന്റെ ലൈംഗിക അടിമയായി നാദിയ അനുഭവിച്ചത് നരക തുല്യമായ പീഡനവും.

ഈ കൊടിയ പീ‍നക്കഥ വീണ്ടും ട്രംപ്പിനായി നാദിയ വിശദീകരിച്ച് നൽകി, പിന്നാലെ ട്രംപിന്റെ ചോദ്യമെത്തി, 'എന്നിട്ട് നിങ്ങൾക്ക് നോബേൽ സമ്മാനം കിട്ടി? എന്ത് കാരണത്താലാണ് നിങ്ങൾക്ക് അവർ അത് നൽകിയത്? '

2014–ൽ ആണ് സിറിയൻ അതിർത്തിയോടു ചേർന്നുള്ള ഇറാഖിലെ സിൻജാർ പ്രവിശ്യയിലുള്ള കൊച്ചോ എന്ന ചെറുഗ്രാമത്തിലേക്ക് ഭീകരർ ഇരച്ചെത്തിയത്. കുട്ടികളെയും സ്ത്രീകളെയും തടവുകാരാക്കി. കുട്ടികളെ ഐഎസ് പോരാളികളാക്കി പരിശീലിപ്പിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും െഎഎസ് ചെയ്തിരുന്നു.

ഇതൊരു കുടുബത്തിന്റെ മാത്രം കഥയല്ല, ആയിരക്കണക്കിന് സ്ത്രീകളെയാണ് െഎഎസ് ബലാംൽസംഗം ചെയ്തത്. ഇത്രയൊക്കെ എനിക്ക് സംഭവിച്ചിട്ടും ഞാൻ തളർന്നില്ലെന്നും നാദിയ പറഞ്ഞു.

സിറിയലും ഇറാഖിലും വ്യാപിച്ച െഎഎസിനെ അടിച്ചമർത്തിയതിനെക്കുറിച്ച് വാചാലനയ ട്രംപിന്, പക്ഷേ യാസീദികൾക്ക് തിരച്ചുവരവിനുള്ള സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ച് നിശബ്ദനായി. ജർമനിയിലേക്ക് അതിസാഹസികമായി കടന്ന യാസീദികളെ കുറിച്ച് നാദിയ വിശദീകരിച്ചു. എന്നാൽ അഭയാർഥികളെ സ്വീകരിക്കുന്ന ജർമനിയുെട നിലപാടിനെ ട്രംപ് അതിരൂക്ഷമായി വിമർശിച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...