71 വര്‍ഷം ഒന്നിച്ച്; ഒടുവില്‍ മരണവും ഒരേ ദിവസം; ആ പ്രണയകഥ

couple-1
SHARE

ചില പ്രണയങ്ങള്‍ അങ്ങനെയാണ്... അവ നമ്മെ ആശ്ചര്യപ്പെടുത്തും, മോഹിപ്പിക്കും., ചിന്തിപ്പിക്കും... ജോര്‍ജിയന്‍ സ്വദേശിയായ ഹെര്‍ബെര്‍ട്ടിന്റെയും മേരിലിന്റേയും പ്രണയകഥ അത്തരത്തിലൊന്നാണ്. 

71 വര്‍ഷമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. ഒടുവില്‍ മരിച്ചതും ഒരേ ദിവസം, കാലം കാത്തുവെച്ച നിയോഗം പോലെ. ജൂലൈ 12 നാണ് ഹെർബർട്ടും (94) ഭാര്യ മേരിലിനും (88) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. പുലർച്ചെ 2.20 ന് ഭർത്താവും അതേ ദിവസം ഉച്ചയ്ക്ക് 2.20 ന് ഭാര്യയും മരിച്ചു. 

യുഎസ് ആർമിയിലെ റിട്ടയേർഡ് മാസ്റ്റർ സെർജന്റായിരുന്ന ഹെർബർട്ട്. സ്വന്തമായി നഴ്സറി നടത്തിവരികയായിരുന്നു ഭാര്യ മേരിലിൻ. ഇവർക്ക് ആറു മക്കളും 16 പേരക്കുട്ടികളും ഉണ്ട്. 

പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് തങ്ങളുടെ ദാമ്പത്യജീവിത രഹസ്യമെന്ന് 70–ാം വിവാഹ വാർഷിക ദിവസം ഹെര്‍ബര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...