തടിയുള്ളവർക്ക് സ്വർഗത്തിൽ പ്രവേശനമില്ലെന്ന് പുരോഹിതന്‍; തള്ളിയിട്ട് യുവതി; വിഡിയോ

priest-viral-video-17
SHARE

തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ വേദിയിൽ നിന്ന് തള്ളിയിട്ട് യുവതി. ബ്രസീലിലെ പുരോഹിതനാ മാർസെലോ റോസിയെയാണ് യുവതി തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 

കാണികൾക്കിടയിലിരുന്ന് പുരോഹിതന്റെ പ്രസംഗം കേൾക്കുകയായിരുന്നു യുവതി. അതിനിടെയാണ് തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിലേക്ക് പോകാൻ കഴിയില്ലെന്ന് പുരോഹിതൻ പറഞ്ഞത്. ഇതുകേട്ടതോടെ പ്രകോപിതയായ യുവതി വേദിയിലെത്തി പുരോഹിതനെ പിന്നിൽ നിന്ന് തള്ളിയിട്ടു. 

വീഴ്ചയിൽ പുരോഹിതന് കാര്യമായ പരുക്കുകളില്ല. ഏകദേശം 50,000 പേരാണ് പുരോഹിതന്റെ പ്രസംഗം കേൾക്കാനെത്തിയിരുന്നത്. വിഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

വിഡ്ഡിത്തങ്ങൾ പറയുന്നവരോട് ഇങ്ങനെ തന്നെയാണ് പെരുമാറേണ്ടത് എന്നാണ് ചിലര്‍ പറയുന്നത്. അതേസമയം യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഡിയോ കാണാം:

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...