പ്രസവാനന്തര വിഷാദം; പിറന്നാൾ ദിനത്തിൽ യുവതി സ്വയം വെടിവെച്ച് മരിച്ചു

sussane
SHARE

പ്രസവാനന്തര വിഷാദത്തെ തുടർന്ന് യുവതി പിറന്നാൾ ദിവസം സ്വയം വെടിവെച്ച് മരിച്ചു. ഭർത്താവ് കേക്ക് വാങ്ങാനായി പുറത്തുപോയപ്പോഴാണ് സംഭവം. സെർബിയൻ സ്വദേശിയായ സുസാന ബാബിക്ക് (28) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

 പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സുസാനയെയാണ്. ഭർത്താവ് പുറത്തുപോയിരിക്കുകയായിരുന്നു. വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കുഞ്ഞ് ജനിക്കുന്നതുവരെ സന്തോഷകരമായ ജീവിതമാണ് സുസാനയും ഭർത്താവും നയിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. ഹൈസ്ക്കൂൾ കാലം മുതൽ പ്രണയിച്ചിരുന്ന ഇവർ ഡിഗ്രി വിദ്യാഭ്യാസവും ഒരുമിച്ചാണ് ചെയ്തത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതുവരെ യാതൊരു വിധ പ്രശ്നങ്ങളുമില്ലായിരുന്നു. എന്നാൽ പ്രസവശേഷം സുസാന മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സാക്ഷ്യപ്പെടുത്തി. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...