മുട്ടകൾക്ക് നേരെ വന്ന ട്രാക്ടറിനെ തടഞ്ഞ് അമ്മക്കിളി; ഹൃദ്യം; വിഡിയോ വൈറൽ

bird-tractor
SHARE

താൻ ഇട്ട മുട്ടകൾ പൊന്നുപോലെ സൂക്ഷിച്ച് വിരിയാനായി കാത്തിരിക്കുന്ന അമ്മക്കിളിയുടെ നെഞ്ച് തകരുന്നതായിരുന്നു ആ കാഴ്ച. മുട്ടകളുടെ അടുത്തേക്ക് ഒരു ട്രാക്ടര്‍ നിങ്ങി വന്നപ്പോള്‍ ആ ചെറിയ പക്ഷി അതിനെ തടയുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. 

ചൈനയിലെ ഉലാൻകാബ് നഗരത്തില്‍നിന്നുമാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ കുഞ്ഞി ചിറകുകൾ വിടര്‍ത്തി ട്രാക്ടറിന്റെ മുന്നില്‍ വന്ന് അതിനെ തടഞ്ഞു നിർത്തുകയാണ് തവിട്ടു നിറത്തിലുള്ള ഈ പക്ഷി. പക്ഷിയെ ശ്രദ്ധിച്ച ഡ്രൈവർ വണ്ടി ഉടൻ തന്നെ നിർത്തി. മാത്രമല്ല കൊടും വേനലിൽ അതിന് കുടിക്കാനായി ഒരു കുപ്പി വെള്ളവും അവിടെ വച്ചു.

ഈ ഹൃദ്യമായ നിമിഷത്തിന്റെ വിഡിയോ ലോകം മുഴുവൻ ഇപ്പോൾ കണ്ടിരിക്കുകയാണ്.ട്വിറ്ററിൽ മാത്രം 30,000 പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇത് നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. മനസ്സിൽ തട്ടുന്നതെന്നും പറയാൻ വാക്കുകളില്ലയെന്നുമാണ് പലരും വിഡിയോ കണ്ട് പ്രതികരിച്ചിരിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...