13 വയസ്സുകാരനെ ചാവേറാക്കി; വിവാഹ ആഘോഷങ്ങൾക്കിടെ സ്ഫോടനം; 5 മരണം

afghan-terror
പ്രതീകാത്മക ചിത്രം
SHARE

13 വയസ്സുകാരനെ ചാവേറാക്കി ബോംബാക്രമണം. അഫ്ഗാനിസ്ഥാനിൽ വിവാഹാഘോഷ‌ങ്ങൾക്കിടയിൽ ബോംബ് പൊട്ടി 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. അഫ്ഗാൻ പ്രോ– ഗവൺമെന്റിന്റെ കമാൻഡറായ മാലിക് ടൂർ നടത്തിയ വിവാഹ സൽക്കാരത്തിനിടെയാണ് ആക്രമണം. മാലിക് ടൂറും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

മാലിക് തന്നെയായിരുന്നു ആക്രമകാരികളുടെ ലക്ഷ്യം എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. എന്നാല്‍ ആക്രമണത്തിനന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവം നടന്ന അഫ്ഗാനിലെ നംഗർഹാർ എന്ന സ്ഥലത്ത് താലിബാന്റെയും ഐ എസ് ഭീകരരുടെയും  ശക്തമായ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...