അമേരിക്കൻ പോർവിമാനങ്ങളുടെ അന്തകനെ സ്വന്തമാക്കാൻ തുർക്കി; സഹായിക്കുന്നത് റഷ്യ

s-400
SHARE

അമേരിക്കക്ക് പേടിസ്വപ്നമായ റഷ്യൻ ആയുധം എസ്-400 സ്വന്തമാക്കാനൊരുങ്ങി തുർക്കി. സ്ഥിരമായി അമേരിക്കയിൽനിന്നും പോര്‍വിമാനങ്ങൾ വാങ്ങിയിരുന്ന രാജ്യങ്ങൾ പോലും റഷ്യയുടെ എസ്–400 പ്രതിരോധ സംവിധാനത്തിനു പിന്നാലെ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഓർഡർ ചെയ്ത എസ്–400 യൂണിറ്റുകൾ അടുത്ത ആഴ്ച തന്നെ തുർക്കിയിൽ എത്തുമെന്നും സൂചനകളുണ്ട്. 

തുർക്കി റഷ്യയെ ആശ്രയിക്കാനിരിക്കുന്നു എന്ന വാർത്ത കേട്ടപ്പോഴേ അമേരിക്ക രംഗത്തു വന്നെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. അഞ്ചാം തലമുറ പോർവിമാനങ്ങൾ നൽകാം എന്ന അമേരിക്കയുടെ ഓഫർ വേണ്ടെന്നു വെച്ചാണ് തുർക്കി റഷ്യയിൽ നിന്ന് എസ്–400 വാങ്ങാൻ തീരുമാനിച്ചത്. 

അടുത്ത തലമുറ (എസ്–500) നിര്‍മിക്കുന്നതിന് തുർക്കി റഷ്യയ്ക്കൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം റഷ്യയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളും (എസ്‌യു–57) തുർക്കിക്ക് നൽകിയേക്കും. ഈ പോർവിമാനം റഷ്യക്ക് പുറത്തുനിന്നു വാങ്ങുന്ന ആദ്യ രാജ്യവും തുർക്കിയാകും. 

റഷ്യയുമായി തുർക്കി കൂടിയാൽ അമേരിക്കയുടെ പോർവിമാനം എഫ്–35 ന്റെ രഹസ്യങ്ങൾ ചോരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‌

റഷ്യയിൽ നിന്നു എസ്–400 വാങ്ങിയാൽ അത്യാധുനിക പോർവിമാനമായ എഫ്–35 നൽകില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു. തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്. റഷ്യൻ ആയുധങ്ങൾ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് അമേരിക്കയുടേത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...