മഞ്ഞിൽ പുത‍ഞ്ഞ് അഗ്നിപർവതം; അതിനുള്ളിൽ ലാവ തടാകം; അമ്പരപ്പ്; വിഡിയോ

lava-lake-mount-michae
SHARE

ലാവയെന്നു കേട്ടാവ്‍ തിളച്ചുമറിയുന്നൊരു ചിത്രമാകും മനസിലോർക്കുക, അഗ്നിപർവതമെന്നു കേട്ടാലും അങ്ങനെ തന്നെ. എന്നാൽ ലോകത്തുള്ള 1500 ഓളം അഗ്നിപർവതങ്ങളിൽ ചുരുക്കം ചിലതു മാത്രമാണ് ഇങ്ങനെ തിളച്ചുമറിയുന്നത്. മറ്റുള്ളവയിലെല്ലാം പൊട്ടിയൊലിക്കുന്ന ലാവ ചാരം കലര്‍ന്നു പുറത്തേക്കെത്തുക മാത്രമാണു ചെയ്യുക. ലാവകള്‍ അഗ്നിപര്‍വതത്തിനുള്ളില്‍ തന്നെ കുടുങ്ങിക്കിടന്ന് തിളച്ചു മറിയുന്നതിനെ ലാവ തടാകം എന്നാണു പറയുക.

ലാവ തടാകമുള്ള എട്ടാമത്തെ അഗ്നിപർവതം ഇപ്പോൾ ഗവേഷകർ അന്റാര്‍ട്ടിക്കയിൽ കണ്ടെത്തിയിരിക്കുകയാണ്. മഞ്ഞു പുതച്ച അഗ്നിപർവതത്തിലാണ് ഈ ലാവതടാകം എന്നതാണ് ഗവേഷകരെ പോലും അത്ഭുതപ്പെടുത്തുന്നത്. 

ആർട്ടിക്കിനു തെക്കായി സ്ഥിതി ചെയ്യുന്ന സാന്‍ഡ്‌വിച്ച് ദ്വീപിലാണ് ഈ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന അഗ്നിപര്‍വതവും അതിലെ ലാവ തടാകവുമുള്ളത്. മൗണ്ട് മിഖായേല്‍ എന്ന അഗ്നിപര്‍വതമാണ് ഈ ദ്വീപിലുള്ളത്. മഞ്ഞു മൂടി കിടക്കുന്നതിനാലും അഗ്നിപര്‍വതത്തില്‍ ന്ന് വെളുത്ത പുക ഉയരുന്നതിനാലും ഒറ്റ നോട്ടത്തില്‍ ഇതൊരു അഗ്നിപര്‍വ്വതമാണോ എന്നുപോലും സംശയിക്കും. 

MORE IN WORLD
SHOW MORE
Loading...
Loading...