ഒരുമാസം മുൻപ് ഭൂകമ്പത്തിന്റെ സൂചന നൽകി ഒാർ മൽസ്യം?; കലിഫോർണിയയിൽ സംഭവിച്ചത്

california-fish
Image Credit: Noah Thompson
SHARE

ആഴക്കടിലിൽ മാത്രം കണ്ടുവരാറുള്ള ഓർ മത്സ്യങ്ങൾ തീരത്തടുത്തത് പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നോ? ഇൗ ചോദ്യം ശക്തമായി ഉയർത്തുകയാണ് ഒരു പക്ഷം. സമീഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി കഴിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഒാർ മൽസ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസമാണ് കലിഫോർണിയയിലെ ബാജാ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞത്. മത്സ്യബന്ധനത്തിനെത്തിയ സഹോദരങ്ങളായ  നോഹയും തോംസണുമാണ്  തീരത്തടിഞ്ഞ ഓർ മത്സ്യത്തെ കണ്ടെത്തിയത്. 

കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. വലിയ ഒരു ഓർ മത്സ്യത്തിന് 110 അടിയോളം നീളമുണ്ടാകും. ബാജാ തീരത്തടിഞ്ഞത് 8 അടിയോളം നീളം മാത്രമുള്ള കുഞ്ഞ് ഓർ മത്സ്യമായിരുന്നു.ഇവർ കണ്ടെത്തുമ്പോൾ അതിന് ജീവനുണ്ടായിരുന്നു. തോംസൺ പെട്ടെന്നു തന്നെ ആഴക്കടലിലേക്ക് മത്സ്യത്തെ വഴിതിരിച്ചു വിട്ടു. ആഴക്കടിലിൽ മാത്രം കാണുന്ന ഇത്തരം മൽസ്യങ്ങൾ എങ്ങനെ കരയിലേക്ക് എത്തുന്നു എന്നത് നിഗൂഢമാണ്. ഇക്കാര്യത്തിൽ ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കലിഫോർണിയയിൽ സംഭവിച്ചതും.

ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇൗ മൽസ്യം തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം. ഓർ മത്സ്യത്തെ കണ്ടതിനു പിന്നാലെയാണ് ഇവിടെ കടുത്ത ഭൂകമ്പമുണ്ടായത്. കലിഫോർണിയയുടെ തെക്കുഭാഗത്തായാണ് 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വൻ നാശം ഉണ്ടായില്ല. എന്നാൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും വൈദ്യുതിബന്ധം തകരാറിലായതായും വാതകച്ചോർച്ച മൂലം തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2 ദശകത്തിൽ ആദ്യമായാണ് ഇത്ര വലിയ ഭൂചലനം ഈ മേഖലയിൽ അനുഭവപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇവിടെ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...