ലോകത്തിലെ ഏറ്റ‌വും സമ്പന്ന വിവാഹമോചനം! ഇനി ലോകത്തിലെ നാലാമത്തെ ധനിക

AWARDS-OSCARS/VANITYFAIR
2018 Vanity Fair Oscar Party – Arrivals – Beverly Hills, California, U.S., 04/03/2018 – Amazon CEO Jeff and wife MacKenzie Bezos. REUTERS/Danny Moloshok
SHARE

ചരിത്രത്തിലിടം നേടി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ വിവാഹമോചനം. മസോണ്‍ മേധാവി ജെഫ് ബെസോസ് 3800 കോടി ഡോളര്‍ (ഏകദേശം 2.6 ലക്ഷം കോടി രൂപ)യാണ് ഭാര്യ മക്കെന്‍സിക്ക് നഷ്ടപരിഹാരം നൽകിയത്. ജനുവരിയിലാണ് ഇവർ വിവാഹമോചനം നേടാന്‍ പോകുന്നു എന്ന് ആദ്യമായി പരസ്യപ്രഖ്യാപനം നടത്തിയത്. വിവാഹമോചനത്തോടെ കമ്പനിയുടെ നാലു ശതമാനം ഓഹരി മക്കെന്‍സിക്കു സ്വന്തമാകും. 

കോടതി വിവാഹമോചനം അംഗീകരിക്കുന്ന മുറയ്ക്ക് ആമസോണ്‍ കമ്പനിയുടെ 19.7 മില്യണ്‍ ഓഹരി ഭാര്യയുടെ പേരില്‍ ഉടമ്പടിയാക്കുമെന്ന് ജെഫ് അറിയിച്ചിരുന്നു. ഈ വിവാഹമോചനത്തോടെ ബ്ലൂബെര്‍ഗ് കോടീശ്വരൻമാരുടെ പട്ടികയിൽ മക്കെൻസി 22-ാം സ്ഥാനം നേടും. 3800 കോടി ഡോളര്‍ ലഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നയായ യുവതിയായും മക്കെന്‍സി മാറും. തനിക്കു ലഭിക്കുന്ന സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാനാണ് മക്കെന്‍സിയുടെ തീരുമാനം. 

1993 ലാണ് ജെഫ് ബെസോസും മക്കെന്‍സയും വിവാഹിതരാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ഇരുവരും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...