കാർട്ടൂൺ കാണുന്ന കുട്ടിയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പുകൾ; നടുക്കും വിഡിയോ

python-girl
SHARE

ഒരു പാമ്പ് വഴിയിൽ കിടക്കുന്നതു കണ്ടാല്‍ പോലും പേടിക്കുന്നവരാണ് പലരും. അതിനേക്കാൾ ഭയപ്പെടുത്തുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞിനു മേൽ ചുറ്റിപ്പിണയുന്ന പെരുമ്പാമ്പുകൾ. 

പാമ്പുകൾ ദേഹമാകെ ചുറ്റിയിട്ടും പെൺകുട്ടി അനങ്ങാതെ കാർട്ടൂൺ കണ്ടുകൊണ്ട് കിടക്കുകയാണ്. ഇടക്കെപ്പൊഴോ വിഡിയോ കാണുന്നതിന് തടസമായപ്പോൾ കൈകൊണ്ട് മാറ്റിവെയ്ക്കുന്നുണ്ട്. എന്നാൽ കാഴ്ച മാറുന്നതേ ഇല്ല. 

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് സംഭവം. മഹാറാണി എന്ന പെൺകുട്ടിയുടെ ശരീരത്തിനു ചുറ്റുമാണ് ആറ് പെരുമ്പാമ്പുകൾ ഇഴഞ്ഞത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...