ജോണിന് 100, കാമുകിക്ക് 103; അവർ വിവാഹിതരായി; ആ കഥ

john-phillis
SHARE

പ്രായം വെറും അക്കം മാ‌ത്രമാണെന്ന് പലകുറി പലരും തെളിയിച്ചിട്ടുണ്ട്. പ്രണയത്തിന് പ്രായമില്ലെന്ന് െതളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ടുകാർ ജോണും ഭാര്യ ഫിലിസും. 

രണ്ടാം ലോക മഹായുദ്ധസമയത്തെ പോരാളിയായ ജോണിന് വയസ് 100. ഫിലിസിന് ഈ ആഗസ്റ്റിൽ 103 വയസ് തികയും. ഫിലിസിന്റെ കുടുംബത്തിലുള്ളളവര്‍ ദീർഘകാലം ജീവിക്കുന്നവരാണ്. അമ്മ 106 ാം വയസിലാണ് മരിച്ചത്. 

വിവാഹം പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല. ഒരു വർഷമായി ഇരുവരും ഡേറ്റിങ്ങിലാണ്. തങ്ങളുടെ പ്രായമുള്ള രണ്ടുപേർ തമ്മില്‍ പ്രണയത്തിലാകുന്നത് വിചിത്രമായി പലർക്കും തോന്നാം. എന്നാൽ അത് സംഭവിക്കുകയായിരുന്നുവെന്ന് ഫിലിസ് പറയുന്നു. 

ഇരുവരും മുൻപ് വിവാഹിതരാണ്. പങ്കാളികൾ മരിച്ചതിനു ശേഷമാണ് ഇവർ കണ്ടുമുട്ടുന്നത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...