ഡിവോഴ്സിനിടെ ഭാഗ്യദേവത കനിഞ്ഞു ; സമ്മാനമായി കിട്ടിയ എട്ടു കോടി ഡോളറും തുല്യമായി വീതിക്കണമെന്ന് കോടതി !

dollar-23
പ്രതീകാത്മക ചിത്രം
SHARE

വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കെ യുവാവിന് എട്ട് കോടി ഡോളറിന്റെ ജാക്ക്പോട്ട്. മിഷിഗൺ സ്വദേശിയായ റിച്ചാർഡ് സെലാസ്കോയാണ് ഈ ഭാഗ്യവാൻ. എന്നാൽ എട്ടുകോടി ഡോളറും വാങ്ങി സുഖമായി പോകേണ്ടെന്നാണ് റിച്ചാര്‍ഡിന്റെ വിവാഹമോചന ഹർജി പരിഗണിച്ച കോടതി വിധിച്ചത്. ലോട്ടറിയടിച്ച തുക മുൻഭാര്യയുമായി വീതം വയ്ക്കണമെന്നും മൂന്ന് മക്കളുടെയും ചിലവിലേക്കുള്ള തുകയിലും വർധനവ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 

എന്നാൽ റിച്ചാർഡിന് ഭാഗ്യമുള്ളത് കൊണ്ടാണ് ലോട്ടറി അടിച്ചതെന്നും മേരിക്ക് ഇതിൽ അവകാശം ഇല്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.  ഈ വാദം തള്ളിയാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഒന്നിച്ച് ജീവിച്ച കാലത്ത് ചൂതാട്ടത്തിലൂടെ സ്വത്ത് അന്യാധീനപ്പെടുത്തിയ വ്യക്തിയാണ് റിച്ചാർഡെന്നും അതുകൊണ്ട് നല്ലകാലം വരുമ്പോൾ അതിന്റെ ഓഹരി അനുഭവിക്കാൻ മുൻ ഭാര്യയായിരുന്ന മേരി സെലസ്കോയ്ക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. 

2011ലാണ് മേരിയും റിച്ചാർഡും ചേർന്ന് വിവാഹമോചന ഹർജി നൽകിയിത്. 2013 ൽ റിച്ചാർഡിന് ലോട്ടറി അടിക്കുകയും ചെയ്തു. 2018 ആയിട്ടും വിവാഹമോചനക്കേസിൽ തീർപ്പായതും ഇല്ല. കേസ് നടക്കുന്ന സമയത്തും കുട്ടികളുടെ ചിലവിനുള്ള പണം റിച്ചാർഡ് നൽകിയിരുന്നില്ലെന്നും കോടതി കണ്ടെത്തി.

MORE IN WORLD
SHOW MORE
Loading...
Loading...