അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്നും യുവതി താഴേക്ക്; അമ്പരപ്പ്; വിഡിയോ വൈറൽ

park-ride
SHARE

അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്നും യുവതി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മെക്സിക്കോയിലെ പാര്‍ക്കിലാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മുകളിലേക്ക് പൊങ്ങുന്ന റൈഡിലെ സീറ്റിൽ നിന്നും തെന്നിവീഴുകയാണ് ഇവർ. നിലത്തേക്ക് വീഴുന്ന ഇവർ താഴേക്ക് പതിക്കുന്നു. കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അത്. റൈഡിന്റെ താഴഭാഗത്തെ പ്രതലത്തിലാണ് ഇവർ വീണത്. റൈഡ് കറങ്ങി താഴെ എത്തുമ്പോള്‍ ഇത് അവരെ ഇടിക്കുന്നുമുണ്ട്.  ഇത് കണ്ട് അമ്പരന്ന പാർക്ക് അറ്റൻഡർമാർ റൈഡിന്റെ വേഗത കുറയ്ക്കാന്‍ നോക്കുന്നതും വിഡിയോയിൽ കാണാം. 

ഗുരുതര വീഴ്ചയിൽ യുവതിക്ക് പരിക്കുണ്ടോ എന്ന് വിഡിയോയിൽ നിന്ന് വ്യക്തമല്ല. എന്നാലും താഴത്തെ റൈഡ് നിലയ്ക്കുമ്പോൾ ഇവർ എഴുന്നേറ്റ് നിൽക്കുന്നത് കാണാം.

വൈറലായ വിഡിയോ കാണാം:

MORE IN WORLD
SHOW MORE
Loading...
Loading...