ഏഴ് ഷുഗർ ഡാഡിമാർ; അമ്പരപ്പിക്കുന്ന വരുമാനം; ആഡംബരജീവിതം വെളിപ്പെടുത്തി പതിനെട്ടുകാരി

valentina-sugar-daddy
SHARE

പതിനെട്ടുകാരിയായ വാലന്റീന എന്ന ബ്രിട്ടീഷ് പെൺകുട്ടി സ്വന്തം ജീവിതം വെളിപ്പെടുത്തിയപ്പോൾ എല്ലാവരും അമ്പരന്നു. ലക്ഷങ്ങളാണ് ബാങ്ക് ബാലൻസ്. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും നിറഞ്ഞ വാഡ്രോബ്. ആഡംബര ജീവിതത്തിന് പിന്നിൽ ഏഴ് 'ഷുഗര്‍ ഡാഡിമാർ' എന്നാണ് വാലന്റീന പറയുന്നത്. 

പണം നൽകി ലൈംഗിക താത്പര്യത്തിനനുസരിച്ച് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഷുഗർ ഡാഡി. ഇതിനു തയാറാകുന്ന പെൺകുട്ടി ‘ഷുഗർ ബേബി’ എന്ന് അറിയപ്പെടുന്നു. ഷുഗർ ഡാഡി ആവശ്യപ്പെടുന്ന രീതിയിൽ മേക്കപ്പും വസ്ത്രവും ധരിച്ച് അണിഞ്ഞൊരുങ്ങി ഔട്ടിങ്ങിനു പോവുക, പബ്ബിലും പാർട്ടികളിലും അനുഗമിക്കുക, ലൈംഗികമായി തൃപ്തിപ്പെടുത്തുക എന്നിവയാണ് പെൺകുട്ടികൾ ചെയ്യേണ്ടത്. 

ബിബിസിയുടെ ‘സീക്രട്ട്സ് ഓഫ് ഷുഗർ ബേബി ഡേറ്റിങ്’ എന്ന പരിപാടിയിലാണ് വാലന്റീന മനസ്സു തുറന്നത്. 40 വയസ്സു കഴിഞ്ഞവരും ബിസിനസ്സ് പ്രമുഖരും തന്റെ ഷുഗർ ഡാഡിമാരിൽ ഉണ്ടെന്നാണ് വാലന്റീന പറയുന്നത്.  ഒരാളിൽനിന്ന് ശരാശരി 3000 പൗണ്ട് എന്ന കണക്കിൽ 21,000 പൗണ്ടാണ് വാലന്റീനയുടെ മാസവരുമാനം. ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപ. 

ഓരോരുത്തരുടെയും താത്പര്യങ്ങളനുസരിച്ച് തൃപ്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ജോലി. മധ്യവയസ്കർ യുവാക്കളെക്കാൾ നല്ലവരാണെന്നാണ് വാലന്റീനയുടെ അഭിപ്രായം. അവർ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നു എന്നതാണ് കാരണം. ഒരു 47കാരനാണ് വാലന്റീനയുടെ പ്രിയപ്പെട്ട ഷുഗർ ഡാഡി. അദ്ദേഹം ജോലിയിൽനിന്നു വിരമിക്കുമ്പോൾ തന്നെ വിവാഹം ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വന്തമായൊരു ബ്രാൻഡ് തുടങ്ങി സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നും ഫാഷന്‍ വിദ്യാർഥിനിയായ വാലന്റീന ആഗ്രഹിക്കുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...