ബിക്കിനി ചിത്രം ഫെയ്സ്ബുക്കിൽ; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി; പ്രതിഷേധം

bikini-doctor
SHARE

ബികിനി ധരിച്ച ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മ്യാൻമറിൽ ഡോക്ടർക്ക് സസ്പെൻഷൻ. നങ് മ്യൂ സാൻ എന്ന ഡോക്ടറുടെ ലൈസൻസാണ് മരവിപ്പിച്ചത്. ജനറൽ ഫിസിഷ്യനായ നങ് മ്യൂ സാൻ രണ്ട് വർഷം മുന്‍പാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. മോഡൺ വസ്ത്രങ്ങളണിഞ്ഞാണ് ഫോട്ടോഷൂട്ടുകൾ. എന്നാൽ ഇത് മ്യാൻമറിന്റെ സംസ്കാരമല്ല എന്നാണ് മെഡിക്കൽ കൗൺസിൽ പറയുന്നത്. 

നങ് മ്യൂ സൻ നിരന്തരം അശ്ലീലമായ ഫോട്ടോ ഫെയ്സ്ബുക്കിൽ ഇട്ടുകൊണ്ടിരിക്കുകയാണെന്നും അത് സംസ്കാരത്തിന് ചേരുന്നതല്ല എന്ന് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചു. ഇതാണ് ലൈസൻസ് റദ്ദാക്കാൻ കാരണമെന്നാണ് മെഡിക്കല്‍കൗൺസിൽ അഭിപ്രായപ്പെടുന്നത്.

കൗൺസിൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് നങ് മ്യൂ സാനും വ്യക്തമാക്കി. ജോലി സമയത്തല്ല അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍കൗൺസിൽ ഇടപെടരുതെന്നും നങ് കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധിച്ചും നങ്ങിനെ പിന്തുണച്ചും ഫെമിനിസ്റ്റുകൾ രംഗത്തെത്തി. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...