നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു; സിസിടിവി നോക്കിയ ഉടമ ഞെട്ടി

car-cctv
SHARE

കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാൻ ഉടമ സിസിടിവി ദൃശ്യങ്ങൾ നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഒരു മനുഷ്യരൂപത്തെയാണ് കാറിന് സമീപം കണ്ടത.് തല മുഴുവൻ കറുത്ത തുണികൊണ്ട് മൂടിയ മനുഷ്യരൂപം കാറിന് നേരെ നടന്നടുക്കുന്നു. കാറിന് ചുറ്റും നടന്നതിന് ശേഷം ആ രൂപം വാതിൽ ചില്ല് തകർക്കുന്നു. തകര്‍ത്ത ശേഷം ആ മനുഷ്യൻ എന്തോ ഇടുന്നതും തീ ആളിക്കത്തുന്നതും കാണാം. ഇതോടെ അയാൾ ഓടി മറയുന്നു.

ഇതിന്റെ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. എവിടെ നടന്ന സംഭവമാണ് ഇതെന്ന് വ്യക്തമല്ല. നിരവധിപേരാണ് ഈ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കാറിന് തീപിടിച്ചത് എങ്ങനെയാണെന്നും അത് ചെയ്തയാളിന്റെ ഉദ്ദേശം എന്താണെന്നുമാണ് വിഡിയോ കണ്ട ആളുകൾ ചോദിക്കുന്നത്. കാർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാകാം തീ പടർന്നത ്എന്നാണ് പലരും പറയുന്നത്

MORE IN WORLD
SHOW MORE
Loading...
Loading...