സിസിടിവി കാമറയിൽ കണ്ടത് ‘പ്രേതരൂപം’; ഞെട്ടി വീട്ടമ്മ; വിഡിയോ വൈറൽ; ചർച്ച

elf-cctv
SHARE

രാവിലെ തന്നെ വീടിന്റെ സെക്യൂരിറ്റി കാമറ ഒന്ന് പരിശേോധിച്ചേക്കാമെന്ന് കരുതിയ വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. മെലിഞ്ഞുണങ്ങിയ പ്രേത സമാനമായ രൂപത്തെയാണ് കാമറയിൽ കണ്ടത്. ഇതിന്റെ വിഡിയോ വിവിയൻ ഗോമസ് എന്ന വീട്ടുടമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. 

കാർ പോർച്ചിൽ കിടക്കുന്ന കാറിന്റെ അരികിലാണ് ആദ്യം നിഴൽ പോലെ ആ രൂപം കണ്ടത്. പിന്നീട് അത് മുന്നോട്ട് നീങ്ങി. വേതാളത്തെപോലെയുള്ള രൂപം നൃത്തച്ചുവടുവച്ച് നീങ്ങുകയാണ് വിഡിയോയിൽ. എന്നാൽ വീടിന്റെ ഗേറ്റിന് സമീപമുള്ള രണ്ട് കാമറകൾ പരിശോധിച്ചെങ്കിലും ഈ രൂപത്തെ കാണാൻ കഴിഞ്ഞില്ല. വിഡിയോ പങ്കുവച്ചതോടെ വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 

പലരും പറയുന്നത് ഇത് എൽഫ് എന്ന അന്യഗ്രഹ ജീവിയാണെന്നാണ്. ചിലർ ഇതിനെ ഹാരിപോട്ടർ സീരിസിലെ മാജിക്കൽ ഹൗസ് ഓഫ് എൽഫ് എന്ന നോവലിലെ ഡോബി എന്ന കഥാപാത്രത്തോടാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ ചിലർ ഇത് ഫോട്ടോഷോപ്പ് ചെയ്ത് ആളുകളിൽ ഭീതി പരത്താൻ ഉദ്ദേശിച്ചുള്ള വിഡിയോ ആണെന്നും കുറ്റപ്പെടുത്തുന്നു. പക്ഷേ ഈ ആരോപണത്തെ ഗോമസ് നിരസിച്ചു. ഇത് ഒരുതരത്തിലും എഡിറ്റ് ചെയ്തിട്ടുള്ള വിഡിയോ അല്ലെന്നാണ് ഇവർ പറയുന്നത്.  എന്തായാലും ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾ വിഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഗോമസിന്റെ വീട്ടിലെ സിസിടിവി ദൃശ്യം കാണാം:

MORE IN WORLD
SHOW MORE
Loading...
Loading...