എന്റെ ഒറ്റ ഫോൺ കോളിൽ മോദി കുറച്ചത് 50 ശതമാനം നികുതി; ട്രംപിന്റെ സംഭാഷണം

moditrump-new
SHARE


സൗഹ‍ൃദ രാഷ്ട്രങ്ങളായ ഇന്ത്യക്കും അമേരിക്കക്കും ഇടയിൽ എന്നും ചർച്ചയാണ് കയറ്റുമതി ഇറക്കുമതി തീരുവ. ഈ അടുത്ത കാലത്ത് ചർച്ചയായത് അമേരിക്കൻ ബൈക്കായ ഹാർലി ഡേവിഡ്സണുമായി ബന്ധപ്പെട്ടാണ്. അമേരിക്കൻ നിർമിത ബൈക്കുകൾക്ക് ഇന്ത്യ നികുതി 100 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി കുറച്ചതും  വലിയ വാർത്തയായിരുന്നു. എന്നാൽ തീരുവ സീറോ ആക്കി കുറക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡണ്ട് ഡോണൽഡ് ട്രംപിന്റെ സംഭാഷണമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

എന്റെ ഭരണത്തിൻ കീഴിലുള്ള രാജ്യത്തെ ഇനിയുമേറെ കാലം വി‍ഡ്ഢികളാക്കാൻ താനനുവദിക്കില്ലെന്നും ചില രാജ്യങ്ങൾ അവർക്ക് കൊള്ളയടിക്കാനുള്ള ബാങ്കായാണ് അമേരിക്കയെ കാണുന്നതെന്നും ട്രംപ് പറയുന്നു. ഒരു വിദേശമാധ്യമവുമായുളള അഭിമുഖത്തിലാണ് ട്രംപ് തുറന്നടിച്ചത്. പിന്നീട് തന്റെ ഒരു നല്ല സുഹൃത്ത് നരേന്ദ്രമോദി എന്ന് അഭിസംബോധന ചെയ്താണ് ഇന്ത്യയെക്കുറിച്ച് പരാമർരശിച്ചത്. യുഎസ് ഇന്ത്യയിലേക്കയക്കുന്ന മോട്ടോർ ബൈക്കുകൾക്ക് നൂറ് ശതമാനം തീരുവ, ഇന്ത്യ തിരിച്ചയക്കുന്നവയ്ക്ക് തീരുവയില്ല. ഞാൻ മോദിയെ വിളിച്ചു,ഇത് സാധ്യമല്ലെന്ന് പറഞ്ഞു. അങ്ങനെ ആ ഒറ്റക്കോളിൽ മോദി കുറച്ചത് 50 ശതമാനമാണ്. തീരുവയില്ലായ്മയും 50 ശതമാനവും സമാനമല്ലാത്തതിനാൽ അതും സ്വീകാര്യമല്ലെന്ന് പറഞ്ഞു. അവിടെ ചർച്ചകൾ നടക്കുന്നു എന്നാണ് ഇന്ത്യ–യുഎസ് നികുതിചർച്ചകളെക്കുറിച്ച് ട്രംപ് പറഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ യുഎസ് നിർമിത ബൈക്കായ ഹാർലി ഡേവിഡ്സൺ തീരുവ 50 ശതമാനമാക്കി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ടാക്സ് ചുമത്തുന്ന രാജ്യമെന്നായിരുന്നു അന്ന് ട്രംപ് പ്രതികരിച്ചത്. ഇന്ത്യയെ താരിഫ് കിംഗ് എന്നും വിളിച്ചിരുന്നു. ഏതായാലും ഇന്ത്യ യുഎസ് നികുതി ചർച്ചകൾ സജീവമായി മുന്നോട്ട് പോകുന്നുവെന്ന സൂചനയാണ് ഡോണൽഡ് ട്രംപിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...