ശുചിമുറിയെന്ന് തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറന്ന് യാത്രക്കാരി; പരിഭ്രാന്തി

pia-09-06
SHARE

ശുചിമുറിയാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരി. ഇതേത്തുടർന്ന് വിമാനത്തിലെ നാല്‍പ്പതോളം യാത്രക്കാരെ പുറത്തിറക്കി.  പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈന്‍സിലാണ് സംഭവം. 

യുകെയിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മാഞ്ചസ്റ്ററിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രക്കൊരുങ്ങുകയായിരുന്നു പികെ 702 വിമാനം. യാത്രക്കാരിലൊരാൾ അബദ്ധത്തിൽ എമർജൻസി വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കാൻ ജീവനക്കാർ നിര്‍ബന്ധിതരായി. 

വിമാനം ഏഴ് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്രക്കാർക്ക് താമസസൗകര്യവും മറ്റും ഒരുക്കിയതായി വിമാന അധികൃതർ അറിയിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...