യുറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; മുഖ്യകക്ഷികൾക്ക് തിരിച്ചടി

european-parliament
SHARE

യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്യകക്ഷികള്‍ക്ക് കനത്ത തിരിച്ചടി. അട്ടിമറി നേട്ടത്തോടെ ലിബറല്‍ ഡെമോക്രാറ്റുകളും തീവ്രവലതുപക്ഷ പാര്‍ട്ടികളും അധികാരം ഉറപ്പിച്ചു. 40 വര്‍ഷത്തിനിടെ ആദ്യമായാണ് സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിക്കും സെന്റര്‍ റൈറ്റ് പാര്‍ട്ടിക്കും  അധികാരം നഷ്ടമാകുന്നത്. 

ആംസ്റ്റര്‍ ഡാം മുതല്‍ ഏതന്‍സ് വരെ.. സ്വീഡന്‍ മുതല്‍ സ്പെയിന്‍ വരെ  യൂറോപ്യന്‍ രാജ്യങ്ങളിലാകെ നടന്ന തിരഞ്ഞെടുപ്പുകളില്‍  തീവ്രദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ചെറുപാര്‍ട്ടികള്‍ ഉയര്‍ന്നുവരുന്ന പ്രവണതയാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. ഇതിന്റെ പ്രതിഫലനം യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കാണുന്നു. 

പതിറ്റാണ്ടുകളായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ അധികാരത്തിലിരിക്കുന്ന സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിക്കും സെന്റര്‍ റൈറ്റ് പാര്‍ട്ടികും അടിതെറ്റി.. ഡസണ്‍ കണക്കിന് സീറ്റുകളാണ് ഇരു പാര്‍ട്ടികള്‍ക്കും നഷ്ടമായത്. തീവ്രവലതുപക്ഷ നിലപാടുകള്‍ ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയുടെ  ലീഗ് പാര്‍ട്ടിയാണ് ലീഡ് നിലയില്‍ ഏറ്റവും മുന്നില്‍, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പോളണ്ടിലും , ലേബര്‍ പാര്‍ട്ടി നെതര്‍ലന്‍സിലും ലീഡ് ചെയ്യുന്നു. ബ്രിട്ടനില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയേയും ലേബര്‍ പാര്‍ട്ടിയേയും പിന്‍തള്ളി ബ്രെക്സിറ്റ് പാര്‍ട്ടിയാണ് മുന്നേറുന്നത്. 

ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് തിര‍ഞ്ഞെടുപ്പ്. 251 അംഗ പാര്‍ലമെന്റിലേക്ക് 28 അംഗരാജ്യങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. യുറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, യുറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയവയാണ് നിര്‍ണായക പദവികള്‍. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.