ഏതു നിമിഷവും തകരാം; ഡാം അപകടത്തിൽ; ജീവന് ഭീഷണി

brazil-dam
SHARE

ലാഭം മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു പ്രവര്‍ത്തി ഇന്ന് ബ്രസീലിലെ 30,000ത്തോളം മനുഷ്യരുടെ ജീവനും ജീവിതവും വച്ച് പന്താടുകയാണ്. ബ്രസീലിലെ ബറാവോ ഡി കോകൈസിലെ ഇരുമ്പു ഖനിയുടെയാണ് ഡാം. 

ഈ ഡാം ഏതുനിമിഷയും ഈ പ്രദേശമാകെ വിഴുങ്ങാന്‍ പാകത്തിന് നി‍ല്‍ക്കുകയാണ്.  വിഷലിപ്തമായ വെള്ളവും ചെളിയും നിറഞ്ഞ ഈ ഡാം നിറയെ ഇരുമ്പ് ഖനിയില്‍ നിന്നുള്ള മാലിന്യമാണ്. 

ഖനിയില്‍ നിന്നുള്ള അവശിഷ്ടം കൊണ്ടു നിര്‍മിച്ചതാണ് ഈ ഡാം. അതിനാല്‍ ബലവും അത്രതന്നെ. ബ്രസീലിലെ തന്നെ ബ്രുമാഡിന്‍നോ (Brumandinho) ഖനിയിലെ ഡാം ഇത്തരത്തില്‍ പണിത ഒന്നായിരുന്നു. അതിനായി വിലകൊടുക്കേണ്ടിവന്നത്  270 ജീവനുകളാണ്. ബ്രുമാഡിന്‍നോയിനിന്ന് വെറും 65 കിലോമീറ്റര്‍ അകലത്തിലാണ് ബറാവോ. ഈ ദുരന്തം ഇവിടുള്ളവരുടെ മനസ്സിലേക്ക് കനല്‍ കോരിയിടുകയായിരുന്നു. 

ഒഴുപ്പിക്കല്‍ പാത തയാറായി ക്കഴിഞ്ഞു.  ജനങ്ങള്‍ പലായനം ചെയ്തുതുടങ്ങി .  ഇവിടെ ഇന്ന് കാണുന്നവര്‍ പലകാരണങ്ങള്‍ കൊണ്ടും അതിനു സാധിക്കാത്തവര്‍ മാത്രമാണ് . പ്രദേശം ഇപ്പോള്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. ദുരന്തം മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തികള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ഡാം തകരാന്‍ 15 ശതമാനം സാധ്യത കല്‍പ്പിക്കുന്നുണ്ട്.തകര്‍ന്നാല്‍  ഒഴുകുന്ന ചെളി വഴിതിരിച്ചു വിടാനുള്ള ശ്രമത്തിലാണ് അധികൃ‍തര്‍.

ഇത്തരത്തിലുളള  ഡാമുകള്‍ നിരവധി നമുക്ക് ബ്രസീലിലും ലോകത്തിന്‍റെ പലഭാഗത്തായും കാണാം. എന്നാല്‍ സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ മാത്രം കഴിയില്ല. ഒരുവര്‍ഷത്തിനുള്ളില്‍, ഒരു മാസത്തിനുള്ളില്‍ , ഇന്ന് , അല്ലെങ്കില്‍ ഈ നിമിഷം എന്തും സംഭവിക്കാം എന്ന ഭയത്തിലാണ് ജനങ്ങള്‍ . ഇവിടെ സ്ഥായിയായി ഉള്ളത് ഭയം മാത്രം.

MORE IN WORLD
SHOW MORE