എലിസബത്ത് രാജ്ഞിക്ക് പുതിയ ജോലിക്കാരനെ വേണം; മാസശമ്പളം 2 ലക്ഷം മേലെ

queen-elizebeth
SHARE

എലിസബത്ത് രാജ്ഞി പുതിയ ജോലിക്കാരനെ തേടുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനേജ് ചെയ്യാനുള്ള ജോലിക്കാരെയാണ് രാഞ്ജി അന്വേഷിക്കുന്നത്. ബ്രിട്ടീഷ് റോയൽ കമ്മ്യൂണിക്കേഷൻസിൻറെ വെബ്സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. 'ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ‌സ് ഓഫീസർ' എന്നാണ് തസ്തികയുടെ പേര്. 2 ലക്ഷത്തിനും മേലെയാണ് മാസശമ്പളം. (വർഷം 26 ലക്ഷം രൂപ). 

അന്താരാഷ്ട്രതലത്തിൽ രാജ്ഞിയുടെ സാന്നിധ്യം സജീവമാക്കി നിർത്താൻ കഴിയുന്നവരായിരിക്കണം എന്നി നിബന്ധനയും പരസ്യം മുന്നോട്ടു വെക്കുന്നുണ്ട്. ഇതൊരു സ്ഥിരം സര്‍ക്കാർ ജോലിയാണെന്നും ജോലിസമയം ആഴ്ചയിൽ 40 മണിക്കൂറിൽ താഴെയായിരിക്കുമെന്നും പരസ്യത്തിൽ പറയുന്നു.

ബെക്കിങ്ങ് ഹാം കൊട്ടാരത്തിനുള്ളിലായിരിക്കും സോഷ്യൽ മീഡിയ മാനേജറുടെ ഓഫീസ്. വാർഷിക അവധി 33 ദിവസമാണ്. 6 മാസത്തേക്ക് പ്രൊബേഷനറി ആയിരിക്കും. പ്രവൃത്തിദിവസങ്ങളിൽ ഉച്ചഭക്ഷണം കൊട്ടാരത്തിൽ നിന്നു ലഭിക്കും. അതിഗൗരവത്തോടെ കാണേണ്ട ജോലിയാണെന്നും പരസ്യത്തിൽ പറയുന്നു. 

പുതിയ ആശയങ്ങൾ കൊണ്ടുവരാനും പ്രചരിപ്പിക്കാനുമുള്ള കഴിവ്, എഴുത്ത്, എഡിറ്റിങ്ങ്, ഫോട്ടോഗ്രഫി എന്നിവയിൽ പരിജ്ഞാനം, മാറുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവ്, ആസൂത്രണമികവ് എന്നീ കഴിവുകൾ ഉള്ളവർക്ക് അപേക്ഷിക്കാം. 

theroyalhousehold.tal.net എന്ന വെബ്സൈറ്റിൽ കയറി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

MORE IN WORLD
SHOW MORE