നാടിനും കാടിനും ഭീഷണി; ലോകത്തിലെ ഭീമനായ രണ്ടാമത്തെ ഉടുമ്പിനെ കൊന്നു

lizard-florida
SHARE

ഫ്ലോറിഡയിൽ ജനങ്ങൾക്ക് ഭീഷണിയായ ഭീമൻ ഉടുമ്പിനെ കൊലപ്പെടുത്തി. ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത്. ഒരു വർഷത്തിലേറയായി ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരുന്നു. തന്ത്രശാലിയായ ഉടുമ്പിനെ കീഴ്‌പ്പെടുത്തിയെന്ന് ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷനാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കവുമായിരുന്നു ഭീമാകാരനായ ഉടുമ്പിന്. 

സാധാരണയായി തെക്കന്‍ ഏഷ്യയിലാണ് ഇത്തരം ഭീമൻ ഉടുമ്പുകളെ കണ്ടുവരുന്നത്. ഫ്ലോറിഡയിൽ കഴിഞ്ഞ വർഷമാണ് ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ക്ക് ഭീഷണിയായ ഉടുമ്പിനെ പിടികൂടാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനെ തിരികെ കാടിനുള്ളിലേക്ക് വിടരുതെന്ന് ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

MORE IN WORLD
SHOW MORE