ലോകത്തിലെ വലിയ ത്രിഡി ലൈറ്റ് ഷോ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ചൈന

3d
SHARE

ലോകത്തെ ഏറ്റവും വലിയ ത്രി ഡി ലൈറ്റ് ഷോ എന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി ചൈനയ്ക്ക് സ്വന്തം. ബെയ്ജിംഗില്‍ നടന്ന ഏഷ്യന്‍ കാര്‍ണിവല്ലിന്‍റെ അവസാന ദിവസമാണ് കാണികളെ അമ്പരപ്പിച്ച ദൃശ്യവിരുന്നൊരുക്കിയത്.

മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം എല്‍ഇഡി ബള്‍ബുകള്‍ വിസ്മയം സൃഷ്ടിച്ച രാവ്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ സ്ഥാനമുറപ്പിച്ചാണ് ഏഷ്യന്‍ കള്‍ച്ചറല്‍ കാര്‍ണിവലിലെ അവസാനദിനം കടന്നുപോയത്. 74.53 മീറ്റര്‍ നീളവും 19.28 മീറ്റര്‍ വീതിയും 15ലേറെ മീറ്റര്‍ ഉയരവും. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ത്രീഡി ലൈറ്റ് ഷോ എന്ന ഖ്യാതിയും. വിവിധ ദൃശ്യങ്ങളായി രൂപാന്തരം സംഭവിക്കുന്ന അതിമനോഹരമായ കാഴ്ച. 

ചൈനയിലെ പ്രമുഖ സ്റ്റേജ് ഡിസൈന്‍ സംഘമാണ് ഈ കാഴ്ചവിരുന്ന് ഒരുക്കിയത്. ഗിന്നസ് ജനറല്‍ മാനേജര്‍ മാര്‍ക്കോ ഫ്രിഗാറ്റി കാര്‍ണിവല്‍ ചീഫ് ഡയറക്ടര്‍ യാംഗ് ഡോംഗ്ഷംഗിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. 

MORE IN WORLD
SHOW MORE