ഒമ്പതുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന വളർത്തമ്മ; അമേരിക്ക നടുങ്ങിയ ക്രൂരത

step-mom-1
SHARE

ഒമ്പതുകാരിയായ വളർത്തുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ വീട്ടമ്മ കുറ്റക്കാരെയന്ന് കണ്ടെത്തി. അമേരിക്കയിലെ ക്യൂൻസിലാണ് ക്രൂര സംഭവം സംഭവം. ഷംഡായ് അർജുൻ (55) എന്ന വനിതയാണു ക്രൂരകൃത്യം നടത്തിയത്.

കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡായ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു.  2016 ഓഗസ്റ്റിലായിരുന്നു സംഭവം.

ഷംഡായും ഇവരുടെ മുൻ ഭർത്താവും രണ്ടു  പേരക്കുട്ടികളും വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തിൽ കുട്ടി വീടിനകത്തെ ബാത്ത് റൂമിൽ നഗ്നയായി കൊല്ലപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ പല തവണ ഇവർ മർദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ക്യൂൻസ്  സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ജൂൺ 3 ന് ഇവർക്ക് ശിക്ഷ വിധിക്കും.

MORE IN WORLD
SHOW MORE