മഴക്കാടിന് പുനർജന്മം; ദമ്പതികൾ 20 വർഷത്തിനിടെ നട്ടത് 40 ലക്ഷം മരങ്ങൾ

couple-trees-16
SHARE

ബ്രസീലിൽ ഇരുപത് വർഷം കൊണ്ട് 40 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിച്ച് മാതൃകയായി ദമ്പതികൾ. ജന്മനാട്ടിലെ മഴക്കാടുകൾക്ക് സംഭവിച്ച ദുരന്തമാണ് സെബാസ്റ്റഇയോ സാൽഗാഡോയെ മരങ്ങളുടെ ലോകത്തേക്ക് നയിച്ചത്. 

ഫോട്ടോഗ്രാഫറായിരുന്നു സാൽഗാഡോ. രാജ്യാന്തര മാസികകൾക്ക് വേണ്ടി ചിത്രങ്ങൾ പകർത്താൻ ലോക സഞ്ചാരത്തിലായിരുന്നു സാൽഹാഡോ. റുവാണ്ടൻ വംശഹത്യ പോലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങൾക്കും വന നശീകരണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങൾക്കും സാക്ഷ്യം വഹിച്ച ശേഷമായിലരുന്നു സാൽഗാഡോയുടെ മടക്കം. 

ഇടതൂർന്ന മഴക്കാടുകൾ സ്വപ്നം കണ്ടെത്തിയ സാൽഗാഡോ കണ്ടത് മുറിച്ചുമാറ്റപ്പെട്ട മരങ്ങളും വരൾച്ചയും മണ്ണിടിച്ചിലും. ലോകത്തിന്റെ പല ഭാഗത്തും താൻ കണ്ട ദുരന്തം സ്വന്തം നാട്ടിലും സംഭവിക്കുകയായിരുന്നു എന്ന് സാൽഗാഡോക്ക് മനസ്സിലായി. 

ഭൂമിയെ സംരക്ഷിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ദിനങ്ങളായിരുന്നു പിന്നീട്. 1995ൽ സാൽഗാഡോയും ഭാര്യയും ചേർന്ന് മരങ്ങൾ നടാൻ ആരംഭിച്ചു. ആദ്യം വീടിന് ചുറ്റുമുള്ള ഏതാനും ഹെക്ടർ മേഖലയിൽ മാത്രം മരം നടുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ തൈകള്‍ നട്ടുതുടങ്ങിയതോടെ അതൊരു ദിനചര്യയായി മാറി. വൈകാതെ മിനാസ് ഷെറീസിലെ മഴക്കാടുകൾ അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാൻ തുടങ്ങി.

പിന്നാലെ വോളന്റിയർമാരും പരിസ്ഥിതി സ്നേഹികളും സാൽഗാഡോയുടെയും ഭാര്യയുടെയും ഉദ്യമത്തിൽ പങ്കാളികളായി. ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച കാടിന്‍റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെറാ എന്ന എന്‍ജിഒ ആരംഭിച്ചു. വനനശീകരണം സംഭവിച്ച 17000 ഏക്കര്‍ പ്രദേശം പൂര്‍വ സ്ഥിതിയിലാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഈ സംഘടന വഴിയാണ് വോളന്‍റിയര്‍മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും സംഘടിപ്പിച്ചതും വൃക്ഷത്തെകള്‍ നട്ടതും. തുടര്‍ന്ന് 1999 മുതല്‍ ഇതുവരെയുള്ള 20 വര്‍ഷത്തിനിടെ ഈ ലക്ഷ്യം അവര്‍ സാധിച്ചു. ഇതിനായി നട്ടവയാണ് ഈ 40 ലക്ഷം മരങ്ങളും.

വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചത് വളരും മുന്‍പ് 2001 ല്‍ എടുത്ത ചിത്രവും 2019 ലെ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തി സാല്‍ഗാഡോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 1995 ല്‍ നട്ട മരങ്ങള്‍ വളര്‍ന്നതോടെ 1999 ലാണ് ഏകദേശം 10 വര്‍ഷക്കാലം അകന്നു നിന്ന മഴ ഇവിടേക്കു തിരികെയെത്തിയത്. പക്ഷേ ഈ മഴയും പ്രദേശത്താകെ പച്ചപ്പു വിരിയിക്കാന്‍ മതിയാകുമായിരുന്നില്ല. അതിനാൽ മരങ്ങൾക്കൊപ്പം മഴക്കുഴികളും നിർമിച്ചുതുടങ്ങിയിരുന്നു. 

MORE IN WORLD
SHOW MORE