ജനൽ തല്ലിത്തകർത്തു; ഓടിയെത്തി കുഞ്ഞുമക്കളുടെ ജീവൻ രക്ഷിച്ചു; അമ്മക്ക് കയ്യടി

short-circuit
SHARE

അമ്മയുടെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് മൂന്ന് കുഞ്ഞുമക്കളുടെ ജീവൻ. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആയിരുന്നു വില്ലൻ. റാസൽ ഖൈമയിലാണ് സംഭവം.

കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിയുടെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ജനാലവാതിലിന്റെ ഗ്ലാസ് തകര്‍ത്ത് യുവതി അകത്തുകടക്കുകയും കുട്ടികളെ പുറത്തെത്തിക്കുകയുമായിരുന്നു. അമ്മയും മൂന്നു മക്കളും പുറത്തെത്തി നിമിഷങ്ങൾക്കകം എസി പൊട്ടിത്തെറിച്ചു.

റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി അമ്മയ്ക്കും കുട്ടികള്‍ക്കും പ്രഥമശുശ്രൂഷ നല്‍കി. തങ്ങൾ എത്തിയപ്പോള്‍ മുറി നിറയെ പുക നിറഞ്ഞിരിക്കുകയായിരുന്നുവെന്നും സ്വന്തം രക്ഷ പോലും നോക്കാതെയാണ് അമ്മ കുട്ടികളെ രക്ഷിച്ചതെന്നും സിവില്‍ ഡിഫന്‍സ് ജിവനക്കാര്‍ പറഞ്ഞു.

അമ്മയുടെ തോളിന് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടികൾക്ക് നിസാര പരുക്ക് മാത്രമാണ് ഉളളത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.