ചന്ദ്രൻ ചുരുങ്ങുന്നു; ഉപരിതലത്തിൽ ചുളിവുകൾ വീണെന്ന് സുപ്രധാന കണ്ടെത്തല്‍

moon
SHARE

ചന്ദ്രൻ ചുരുങ്ങുന്നതായും ഉപരിതലത്തിൽ ചുളിവുകൾ വീണതായും പഠന റിപ്പോർട്ട്. നേച്ചർ ജിയോസയൻസസ് എന്ന ജേണലിലാണ് ഈ സുപ്രധാന കണ്ടെത്തലിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. ചന്ദ്രന്റെ 12000–ലേറെ ചിത്രങ്ങൾ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തൽ. ഭൂമിയെ പോലെ അന്തരീക്ഷത്തിൽ പാളികളില്ലാത്തത് കൊണ്ടാവും ഇത്തരത്തിൽ സംഭവിക്കുന്നതെന്നാണ് നിഗമനം.

നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ ആണ് ചിത്രങ്ങൾ പകർത്തിയത്. ഉപരിതലത്തിൽ ചുളിവുകളും പുറമെയുള്ള പ്രകമ്പനങ്ങളും ആകാം ചന്ദ്രൻ ചുരുങ്ങുന്നതിന് കാരണമെന്നാണ് കണ്ടെത്തൽ. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. കഴി‍ഞ്ഞ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചന്ദ്രന്‍ 150 അടിയോളം ചുരുങ്ങിയെന്നാണ് കണക്ക്.

MORE IN WORLD
SHOW MORE