ടൂറിസം വരുമാനമാക്കി ചൈന; കണ്ടുപഠിക്കാം

china-tourism
SHARE

പ്രകൃതി സൗന്ദര്യം എങ്ങനെ വരുമാനമാര്‍ഗമാക്കാം എന്ന ശ്രമത്തിലാണ്  ചൈനയിലെ ഒരു സുന്ദര ഗ്രാമം . ഇതിനായി ‍ജനങ്ങളുടെ അര്‍പണബോധത്തോടെയുള്ള ശ്രമം കാണാം. ഈ ശ്രമങ്ങള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടുകാര്‍ക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.

ദാരിദ്രരേഖയ്ക്കു താഴെയുള്ള ഇവിടുത്തെ ജനങ്ങള്‍ ടൂറിസം ഒരു നല്ല വരുമാനമാര്‍ഗമെന്ന് തിരിച്ചറിഞ്ഞു. അതിനായി അവര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാക്കാര്യങ്ങള്‍ക്കും കൃത്യമായ പ്ലാനുണ്ട്. .  

സഞ്ചാരികളെ സ്വീകരിക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല ഇനിയും ഏറെ ചെയ്യാനുണ്ട് . സര്‍ക്കാരിന്‍റെ എല്ലാ സഹായവും ഗ്രാമീണര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ട്   . ഇവിടേക്കുള്ള 56 കിലോമീറ്റര്‍ റോഡ് തന്നെ അതിന് ഉദാഹരണം. വിനോദ സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി  റോഡ് പുതുക്കി പണിതു. 

‍ചെറിയ കാര്യങ്ങളില്‍ പോലും വലിയ ശ്രദ്ധ പതിപ്പിക്കുന്നു.  സഞ്ചാരികളോട് പെരുമാറേണ്ട വിധം പഠിക്കുന്നു. ആശയവിനിമയത്തിനായി  ഭാഷപഠിക്കുന്നു, അങ്ങനെ പോകുന്നു ഒരുക്കങ്ങള്‍.ഈ കൃഷിയിടങ്ങളിലെന്നപോലെ പ്രതീക്ഷയുടെ വിത്തുപാകുകയാണ് ഇവര്‍. ലക്ഷ്യം ലോക ടൂറിസം ഭൂപടത്തില്‍ ഒരു പേര് . 

MORE IN WORLD
SHOW MORE