ഇതിവിടെ വെച്ചാൽ എന്ത് കിട്ടും; പിഞ്ചുകുഞ്ഞിനെ പണയം വെക്കാൻ ശ്രമിച്ച് പിതാവ്

father-pledge-son-12
SHARE

പിഞ്ചുകുഞ്ഞിനെ പണയം വെക്കാൻ കടയിലെത്തിയ പിതാവിനെ കണ്ടെത്തി.  ഫ്ലോറിഡയിലെ ഗൾഫ് കോസ്റ്റിലുള്ള കടയിലാണ് സംഭവം. യുവാവിന്റെ പെരുമാറ്റത്തിൽ‌ ദേഷ്യം തോന്നിയ കടയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

''പണയം വെക്കാൻ എന്റെ കയ്യിലൊരു സാധനമുണ്ട്. വലിയ ഉപയോഗമൊന്നുമില്ല. ഏഴര മാസം പ്രായമുണ്ട്. ഇതിവിടെ പണയം വെച്ചാൽ എനിക്കെന്ത് കിട്ടും?'' കൗണ്ടറിൽ കുഞ്ഞിനെ കിടത്തി അച്ഛൻ കടയുടമയോട് ചോദിച്ചു. ചോദ്യം കേട്ട് അമ്പരന്നുനിന്ന കടയുടമയോട് വീണ്ടും ഇയാൾ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ദേഷ്യം തോന്നിയ കടയുടമ പൊലീസിനെ വിവരം അറിയിച്ചു. അപ്പോഴേക്കും യുവാവ് സ്ഥലം വിട്ടു. 

യുവാവും കടയുടമയും തമ്മിലുള്ള വിഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോയി. വിഡിയോ വൈറലായതോടെ യുവാവിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ പണയം വെക്കാൻ ശ്രമിച്ചതല്ലെന്നും തമാശക്ക് ചെയ്തതാണെന്നും യുവാവ് പറഞ്ഞു. 

എന്നാൽ യുവാവ് ഗൗരവത്തിൽ തന്നെയാണ് സംസാരിച്ചത് എന്നാണ് കടയുടമയുടെ വാദം. തമാശ പറഞ്ഞതാണെന്ന വാദത്തിൽ ഉറച്ചുനിന്നതോടെ പൊലീസ് ഇയാളെ താക്കീത് നൽകി വിട്ടയച്ചു. ഇയാളുടെ പേരിൽ കേസെടുത്തിട്ടില്ല. 

MORE IN WORLD
SHOW MORE