വാതുവെയ്പ്പുകളും പ്രവചനങ്ങളും തള്ളി; ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാന് പേരിട്ടു

prince-harry-and-meghan-introduce-their-newborn-son
SHARE

ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്റെ പേര് ആര്‍ച്ചി. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടി ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ എന്നറിയപ്പെടും. ഇന്‍സ്റ്റഗ്രാമിലൂടെ  ഹാരി മേഗന്‍ ദമ്പതികള്‍ തന്നെയാണ് സീമന്തപുത്രന്റെ പേര് വെളിപ്പെടുത്തിയത്.

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും  പേരക്കുട്ടിയുടെ മകനെ കാണാനെത്തിയ ചിത്രത്തോടൊപ്പമാണ് ആര്‍ച്ചിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. തിങ്കളാഴ്ച പിറന്ന കുഞ്ഞു ആര്‍ച്ചിയുടെ ആദ്യചിത്രങ്ങള്‍ ബുധനാഴ്ച രാവിലെയാണ് ദമ്പതികള്‍ പുറത്തുവിട്ടത്.

ഒരു വര്‍ഷം മുന്‍പ് വിവാഹസല്‍ക്കാരം നടന്ന വിന്‍ഡ്സര്‍ കാസലിലെ സെന്റ് ജോര്‍ജ് ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ഹാരിയും മേഗനും ആര്‍ച്ചിയുമായി എത്തിയത്. എന്നാല്‍ പേര് വെളിപ്പെടുത്തിയിരുന്നില്ല. 

മേഗന്‍ അമ്മയാകാന്‍ പോകുന്നെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വാതുവെയ്പ്പുകള്‍ സജീവമായിരുന്നു. ജെയിംസ്, അലക്സാണ്ടര്‍, ഫിലിപ്, ആര്‍തര്‍ തുടങ്ങി ഡയാന രാജകുമാരിയുടെ പേരിലെ സ്പെന്‍സര്‍ വരെ പ്രവചനങ്ങളില്‍ ഉള്‍പ്പെട്ടു. ഇതെല്ലാം തള്ളിയാണ് ഹാരിയും മേഗനും കുഞ്ഞിന് ആര്‍ച്ചിയെന്ന് പേരിട്ടത്്. 

ഇതൊക്കെയാണെങ്കിലും രാജകുമാരനാകാന്‍ കുഞ്ഞ് ആര്‍ച്ചി ഇനിയും കാത്തിരിക്കണം. രാജ്ഞിയാണ് ഔദ്യോഗികമായി രാജകീയപദവിക്ക് അനുമതി നല്‍കേണ്ടത്. രാജപദവിയിലേക്കുള്ള ഊഴത്തില്‍ ഏഴാമനായിരിക്കും ആര്‍ച്ചി.  കഴിഞ്ഞവര്‍ഷം മേയ് 17നായിരുന്നു ഹാരിയുടെയും മേഗന്റെയും വിവാഹം. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.