രാജകുടുംബത്തിൽ പുതിയ അംഗം; ഹാരി രാജകുമാരനും മേഗനും ആൺകുഞ്ഞ്

prince-harry-baby
SHARE

രാജകുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആഘോഷിക്കുകയാണ് ബ്രിട്ടിഷ് ജനത. ഹാരി രാജകുമാരനും ഭാര്യ മേഗലിനുമാണ് ആണ്‍കുഞ്ഞ് പിറന്നത്. സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത് ഹാരി രാജകുമാരന്‍ തന്നെ. 

ബ്രിട്ടനിലെ സസക്സ് കൊട്ടാരത്തില്‍ നടക്കുന്നതെന്തും കൗതുകവും വാര്‍ത്തയുമാണ് ലോകത്തിന്. പാപ്പരാസികളും രാജകുടുംബത്തിന്റെ ഓരോനീക്കവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരും ഏറെ. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ എട്ടാമത്തെ പേരക്കുട്ടിയായി ഹാരിയുടെയും മേഗന്റെയും കുഞ്ഞ് പിറന്നെന്ന വാര്‍ത്തയും ബ്രിട്ടനില്‍ പുതിയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. സസക്സ് കൊട്ടാരത്തിന് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി. ആശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഹാരി രാജകുമാരന്‍ തന്നെ രംഗത്തെത്തി. 

എങ്കിലും  കുഞ്ഞ് രാജകുമാരനാകാന്‍ ഇനിയും കാത്തിരിക്കണം. രാജ്ഞിയാണ് ഔദ്യോഗികമായി രാജകീയപദവിക്ക് അനുമതി നല്‍കേണ്ടത്. കൂടാതെ പൗരത്വനിയമമനുസരിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരത്വവും ഹാരി മേഗന്‍ ദമ്പതികളുടെ കുഞ്ഞിന് ലഭിക്കും. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.