മൂന്നു വയസുകാരി കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത; അച്ഛൻ കസ്റ്റഡിയിൽ

girl-car
SHARE

മാതാപിതാക്കൾക്കിടയിൽ കുട്ടിയുടെ കസ്റ്റഡി സംബന്ധമായ തർക്കം നിലനിൽക്കെ കുട്ടി കാറിലിരുന്ന് വെന്തുമരിച്ചു. ന്യൂയോർക്കിലാണ് സംഭവം. മൂന്ന് വയസ്സുകാരി സോയി ആണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ ചോദ്യം ചെയ്യലിനായി പിതാവ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടിക്ക് രക്ഷപെടുന്നതിനുള്ള പഴുതുകൾ എല്ലാം അടച്ചിരുന്നു. വാതിലിന്റെ ഹാൽഡിൽ ചങ്ങലകൊണ്ട് പൂട്ടി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറ് കത്തുന്നതുകണ്ട് എത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

കാർ കത്തുമ്പോൾ മാർട്ടിനും ഉള്ളിലുണ്ടായിരുന്നു. വസ്ത്രത്തിന് തീ പിടിച്ച നിലയിൽ മാർട്ടിൻ കാറിൽ നിന്നും ചാടി തൊട്ടടുത്തുള്ള കുളത്തിൽ ചാടുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. പൊള്ളലേറ്റ പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

ഭാര്യയും ഭർത്താവും തമ്മിൽ തർക്കം നിലനിന്നിരുന്നു. മാർട്ടിന്റെ കസ്റ്റഡിയിലായിരുന്ന കുട്ടിയെ സംഭവം നടന്ന ദിവസം അമ്മയെ ഏൽപ്പിക്കേണ്ടതായിരുന്നു. കുട്ടിയെ കാണാതായതായി മാതാവ് പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.