കൊടുംചൂട് ചിത്രശലഭങ്ങൾക്ക് കനിവായി

butterfly
SHARE

റെക്കോഡ് ചൂടാണ്  പോയവർഷം ബ്രിട്ടണിൽ രേഖപ്പെടുത്തിയത്. മനുഷ്യർക്ക് അത്രയ്ക്ക് ഗുണം ചെയ്യാത്ത ഈ ചൂട് പക്ഷേ ചിത്രശലഭങ്ങളുടെ  വളർച്ചാനിരക്ക് കൂട്ടാൻ സഹായകമായി. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഈ കണക്കെടുപ്പ് നടത്തിയത്.

57 ശലഭവിഭാഗങ്ങളാണ് യു. കെ യിൽ പൊതുവെ കാണപ്പെടുന്നത്. ഇതിൽ 37 വിഭാഗങ്ങളുടേയും എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായെന്നാണ് uk butterfly monitoring sceme കണ്ടെത്തിയത്. ഇതില്‍ തന്നെ വംശനാശഭീഷണി നേരിടുന്ന 2 വിഭാഗങ്ങളില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. ഏറെ നാള്‍ നീണ്ടുനിന്ന കൊടുംചൂടും വരള്‍ച്ചയുമാണ് ചിത്രശലഭങ്ങളുടെ എണ്ണം കൂട്ടിയത്. 1976ല്‍ രേഖപ്പെടുത്തിയ കണക്കില്‍ നിന്ന് 900% വരെ ഉയര്‍ന്നു വളര്‍ച്ചാനിരക്ക്. Black hairsteak എന്ന ശലഭവിഭാഗമാണ്  ഈ റെക്കോഡ് നേട്ടം ഉണ്ടാക്കിയത്. ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന large Blue വിഭാഗം58% വര്‍ധന രേഖപ്പെടുത്തി. കൊടും ചൂടിനുശേഷമെത്തിയ തണുപ്പ് അപൂര്‍വയിനത്തില്‍പ്പെട്ട ചിത്രശലഭപ്പുഴുവിന്റെ ഉല്‍പാദനത്തിനും വളര്‍ച്ചക്കും ഏറെ സഹായകമായി. 

എന്നാലീ ചൂട് എല്ലാംകൊണ്ടും ശുഭമാണെന്നും പറയുക വയ്യ. 21 ഇനം ശലഭങ്ങളുടെ സര്‍വ്വനാശത്തിനും കൊടുംചൂട് കാരണമായി. ഏതാണ്ട്  ആയിരത്തിലധികം സന്നധപ്രവര്‍ത്തകര്‍ 2873 പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് ഈ സമഗ്രമായ കണക്ക് തയ്യാറാക്കിയത്.

MORE IN WORLD
SHOW MORE