തായ്‌ലന്‍ഡിന്റെ കിരീടവകാശിയായി മഹാവജ്രലോങ്കോണ്‍; ചടങ്ങുകൾക്ക് തുടക്കം

Hkg10178777
SHARE

തായ്‌ലന്‍ഡിന്റെ കിരീടവകാശിയായ മഹാവജ്രലോങ്കോണ്‍ ചുമതലയേറ്റു. രാവിലെ ശുദ്ധീകരണ ക്രിയകളോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. രാജ്യത്തെ 100 സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളം ഉപയോഗിച്ച് മഹാവജ്രലോങ്കോണിനെ അഭിഷേകം ചെയ്തു. തുടര്‍ന്ന് കിരീടവും വാളും അടക്കം അഞ്ച് രാജകീയ ചിഹ്നങ്ങള്‍ സ്വീകരിച്ചു. തിങ്കളാഴ്ചവരെ ചടങ്ങുകള്‍ നീണ്ടുനില്‍ക്കും. അറുപത്തി ഒന്‍പത് വര്‍ഷത്തിനുശേഷമാണ് തായ്‌ലന്‍ഡ് ഒരു പട്ടാഭിഷേക ചടങ്ങിന് വേദിയാകുന്നത്. രാമ പത്താമന്‍ എന്നറിയപ്പെടുന്ന 66 കാരനായ വജ്രലോങ്കോണ്‍ പിതാവായ ഭൂമിപോല്‍ അതുല്യതേജിന്റെ മരണത്തെതുടര്‍ന്നാണ് അധികാരം എറ്റെടുക്കുന്നത്. ഭരണഘടനയനുസരിച്ച് അടുത്ത രാജ്യാവകാശം വജ്രലോങ്കോണിനാണ്. പട്ടാഭിഷേകത്തിനു മുന്‍പ് സ്വന്തം അംഗരംക്ഷകയെ വിവാഹം കഴിച്ച് വജ്രലോങ്കോണ്‍ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.  

ബാങ്കോക്കിലെ പ്രസിദ്ധമായ എമറാള്‍ഡ് ബുദ്ധ ക്ഷേത്രമാണിത്. ഇവിടെ മഞ്ഞവസ്ത്രമണിഞ്ഞവര്‍ ഒരു അഥിതിയെ കാത്തിരിക്കുകയാണ്. മഞ്ഞയോട് താ‌യ്‌ലന്‍ഡിന് പ്രത്യേക പ്രണയാണ്. എല്ലാവരും ഒറ്റ സ്വരത്തില്‍ പറയുന്നു. മഹാരാജാവ് നീണാല്‍ വാഴട്ടെ

രാമ പത്താമന്‍ എന്നറിയപ്പെടുന്ന 66 കാരനായ വജ്രലോങ്കോണ്‍ പിതാവായ ഭൂമിപോല്‍ അതുല്യതേജിന്റെ മരണത്തെതുടര്‍ന്നാണ് അധികാരം എറ്റെടുക്കുന്നത്. ഭരണഘടനയനുസരിച്ച് അടുത്ത രാജ്യാവകാശം വജ്രലോങ്കോണിനാണ്.

1950നുശേഷം ആദ്യമായാണ് തായ്‌ന്‍ഡ് ഒരു സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യംവഹിക്കുന്നത്. പട്ടാഭിഷേകത്തിനും മുന്‍പ് സ്വന്തം അംഗരംക്ഷകയെ വിവാഹം കഴിച്ച് വജ്രലോങ്കോണ്‍ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. നവവധുവിനൊപ്പമാണ്  വജ്രലോങ്കോണ്‍ എമറാള്‍ഡ് ബുദ്ധിയെത്തി പ്രാര്‍ഥിച്ചത്.

MORE IN WORLD
SHOW MORE