ലോകം വാഴ്ത്തിയ ന്യൂസീലന്‍ഡ് പ്രധാനമന്ത്രിക്ക് വിവാഹം; ജസീൻഡയുടെ നിശ്ചയം കഴിഞ്ഞു

jacinda-arden-marriage-03
SHARE

ന്യൂസിലാൻ‍ഡ് പ്രധാനമന്ത്രി ജസീൻഡ ആര്‍ദൻ വിവാഹിതയാകുന്നു. ദീർഘനാളായുള്ള സുഹൃത്തും പങ്കാളിയുമായ ക്ലാർക്ക് ഗേഫോർഡുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. അധികം വൈകാതെ ഇരുവരും വിവാഹിതരാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഇരുവർക്കും ഒരു മകളുണ്ട്. കഴിഞ്ഞ ജൂണിലാണ് ജസീൻഡ നീവിന് ജന്മം നൽകിയത്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ കൈക്കുഞ്ഞുമായി എത്തി ജസീൻഡ വാർത്തകളിൽ നിറഞ്ഞിരുന്നു. ടെലിവിഷൻ അവതാരകനാണ് ഗോഫോർഡ്. ജോലി ഉപേക്ഷിച്ച് കുഞ്ഞിനെ നോക്കുന്ന ചുമതലയേറ്റെടുത്തിരിക്കുകയാണ് ഗേഫോർഡ്. 

മാർച്ച് പതിനഞ്ചിന് ന്യൂസിലാൻഡിലെ മുസ്‌ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സ്വീകരിച്ച നിലപാടുകളിലൂടെയും പ്രതികരണങ്ങളിലൂടെയും  ജസീൻഡ ലോകശ്രദ്ധ നേടിയിരുന്നു. അസാധാരണ ധൈര്യത്തോടെയും സംയമനത്തോടെയും സാഹചര്യത്തെ നേരിട്ട ജസീന്ത ലോകത്തിന് തന്നെ വലിയ മാതൃകയാണ് കാണിച്ചത്. 51 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.