സര്‍ഫിങ്ങിലൂടെ രാജ്യത്തിന് ഒരു ഒളിംപിക് മെഡൽ; ബംഗ്ലാദേശിൽ യുവാക്കളുടെ സ്വപ്നം

surfing4
SHARE

ബംഗ്ളാദേശിന്‍റെ കടലോരങ്ങളില്‍ യുവാക്കള്‍ ഇന്ന് ആഘോഷത്തിലാണ്. അവര്‍ക്കിന്നൊരു ലക്ഷ്യമുണ്ട്.  തിരമാലകളെ കീറിമുറിച്ചു സര്‍ഫിങ്ങിലൂടെ രാജ്യത്തിന് ഒരു ഒളിംപിക് മെഡല്‍.  

യുവത്വം ആഘോഷത്തിലാണ്. പ്രതീക്ഷയോടെ ഇവര്‍ മുന്നോട്ട് പായുന്നു. രാജ്യത്തിന്‍റെ  ആഭ്യന്തരപ്രശ്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടിണിയും തൊഴിലില്ലായ്മയും ചെറുപ്പംമുതല്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും ഒന്നും ഇത് പരിഹാരമാകില്ലെന്നറിയാം. എങ്കിലും ഇത് പ്രതീക്ഷയേകുന്നു. 

ഓളങ്ങളില്‍ കാലിടറാതെ പായാനുള്ള വിദ്യ ഇവര്‍ക്കന്യമായിരുന്നു. അതിനായി അമേരിക്കയില്‍ നിന്ന് ടോം ബോയ്ര്‍ വരേണ്ടിവന്നു. കൗതുകം നിറഞ്ഞ ഈ കായിക വിനോദത്തിലേക്ക് ചെറുപ്പക്കാരെ ഒരു കാന്തത്തിലെന്നപോലെ വലിച്ചടുപ്പിച്ചു. ബോയ്ര്‍ ഇന്നവര്‍ക്ക് സര്‍ഫിങ് ഗുരുവാണ് .

ലാഭേച്ഛ ഒന്നുമില്ലാതെയാണ് പ്രവര്‍ത്തനം. ഇന്ന് ടോമിന് ഏറെ ശിഷ്യര്‍ ഉണ്ട് . അവര്‍ക്ക് മറ്റനേകം ശിഷ്യരും.

ഇവിടെ ഇന്ന് നിരവധി സര്‍ഫിങ് ക്ലബുകളുണ്ട് . ഇവയിലൂടെ നിരവധി പെണ്‍കുട്ടികളും മുന്നോട്ടു വരുന്നു.

ലക്ഷ്യം ഒന്നു മാത്രം ഒളിംപ്ക്സ്. ലക്ഷ്യം മാത്രമല്ല ആ പ്രയാണം പോലും ഈ കടലോരങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നു. 

MORE IN WORLD
SHOW MORE