ലങ്കയിൽ ചാവേറുകൾ പ്രയോഗിച്ചത് 'മദർ ഓഫ് സാത്താൻ'; പാരീസിലെ അതേ ആയുധം

mother-of-sathan-is
SHARE

ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചത് 'മദർ ഓഫ് സാത്താൻ' എന്നറിയപ്പെടുന്ന ടിസിഎപി ബോംബ് എന്ന് പ്രാഥമിക റിപ്പോർട്ട്. മുൻപും ഇതേ ബോംബ് ഉപയോഗിച്ച് ഭീകരർ സ്ഫോടനങ്ങൾ നടത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ, പാരീസ് തുടങ്ങി നിരവധി നഗരങ്ങളിൽ ആക്രമണം നടത്താന്‍ ഐഎസ് ഭീകരർ ഉപയോഗിച്ചതും ഇതേ ആയുധം തന്നെയാണെന്നാണ് കരുതപ്പെടുന്നത്. 

ട്രൈ അസെറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) എന്ന രാസ സംയുക്തം ഉപയോഗിച്ചുള്ള ബോംബുകളാണ് ഐഎസ് ഭീകരര്‍ വിവിധ ചാവേറാക്രമണങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ളത്. ഐഎസ് നടത്തിയ ഭീകരാക്രമണങ്ങളുടെ അന്വേഷണ റിപ്പോർട്ടുകളിലെല്ലാം ടിഎടിപി ഉപയോഗിച്ചതായി പറയുന്നുണ്ട്. സാന്ദ്രതയേറിയ ഹൈഡ്രജന്‍ പെറോക്‌സൈഡ്, അസെറ്റോൺ എന്നിവയാണ് ടിഎടിപിയുടെ പ്രധാന ഭാഗങ്ങൾ. 

എന്നാൽ ഈ ബോംബുകൾക്ക് പിന്നിലെ സാങ്കേതിക വിദ്യ എന്തെന്ന് വ്യക്തമല്ല. മാരക സ്വഭാവമുള്ള പെറോക്സൈഡ് ബോംബുകൾ‌ വർഷങ്ങളായി ഭീകരർ ഉപയോഗിക്കുന്നുണ്ട്. ടിഎടിപിയുടെ മറ്റൊരു വേർഷൻ ഹെക്‌സാ മെത്തിലിന്‍ ട്രൈപെറോക്‌സൈഡ് ഡൈഅമിനും ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. വർഷങ്ങൾക്കു മുൻപെ ടിഎടിപി ബോംബുകൾ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായി ലോകശ്രദ്ധ നേടുന്നത് അമേരിക്കയിലെ 2001-സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തോടെയാണ്. ചാവേര്‍ ആക്രമണത്തിനാണ് പ്രധാനമായും ടിഎടിപി ഉപയോഗിക്കുന്നത്.

അമേരിക്കയിലെ ദുരന്തം കഴിഞ്ഞ് അതേവർഷം ഡിസംബറില്‍ ‘ഷൂ ബോംബര്‍’ എന്നറിയപ്പെടുന്ന റിച്ചാര്‍ഡ് റീഡ് പാരീസില്‍ നിന്നും മിയാമിയിലേക്കുള്ള യാത്രാ വിമാനത്തില്‍ വച്ച് ടിഎടിപി ബോംബ് പ്രയോഗിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2005-ല്‍ ലണ്ടൻ (56 മരണം), 2015-ൽ പാരീസ് ആക്രമണത്തിലും ടിഎടിപി ബോംബുകൾ പ്രയോഗിച്ചു.

MORE IN WORLD
SHOW MORE