തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി; പുറത്തെടുക്കാൻ ശ്രമിക്കവെ സ്പൂൺ വിഴുങ്ങി; വിഡിയോ

fish-spoon
SHARE

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി. അത് എടുക്കാൻ ശ്രമിക്കവെ സ്പൂൺ വിഴുങ്ങി. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം. ഒരു ആഘോഷത്തിനിടെ ലില്ലി എന്ന പെണ്‍കുട്ടിക്കാണ് അബദ്ധം പറ്റിയത്.ആഘോഷത്തിനിടെയാണ് ലില്ലിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയത്. അത് പുറത്തെടുക്കാൻ കുറേ പരിശ്രമിച്ചൂ. ഫലം കാണാതായപ്പോഴാണ് സ്പൂൺ ഉപയോ‍ഗിക്കാൻ തീരുമാനിച്ചത്. എന്നാൽ സ്പൂൺ അബദ്ധത്തിൽ വിഴുങ്ങിപ്പോകുകയായിരുന്നു.

കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ സംഭവം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ആശുപത്രിയിൽ പോയത്.  ഡോക്ടർമാര്‍ നടത്തിയ പരിശോധനയിൽ ഇവരുടെ ചെറുകുടലിൽ സ്പൂൺ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.  ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരുടെ വയറ്റിൽ നിന്നും സ്പൂൺ പുറത്തെടുക്കുകയായിരുന്നു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.