ഭാര്യമാരെ എങ്ങനെ തല്ലണം? പഠിപ്പിച്ച് ഖത്തർ പൗരൻ; ഞെട്ടിച്ച് വിഡിയോ: രോഷം ശക്തം

qatari-slap
SHARE

ഭാര്യമാരെ എങ്ങനെ തല്ലണമെന്ന്  ഭര്‍ത്താക്കന്‍മാരെ പഠിപ്പിക്കുന്ന വിഡിയോക്കെതിരെ രോഷം ശക്തമാകുന്നു. ഖത്തറില്‍ നിന്നുള്ള ഒരു യൂട്യൂബ് വിഡിയോയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. അബിദ് അല്‍ അസീസ് അല്‍ ഖസ്റജ് എന്ന സോഷ്യോളജിസ്റ്റ് ആണ് വിഡിയോ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞാൽ പല ഭർത്താക്കന്മാർക്കുമുള്ള സംശയമാണ് ഭാര്യയെ എങ്ങനെ തല്ലണമെന്നുള്ളത്. ദിവസവും ഭാര്യയെ തല്ലേണ്ട ആവശ്യകത ഇല്ലെന്നും പറയുന്നു.

പക്ഷേ ഒരു വീട്ടിൽ നേതാവ് എപ്പോഴും ഭർത്താവായിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കമ്പനിയിലെ മാനേജറെ പോലെയായിരിക്കണം ഭർത്താവ്. ഭാര്യയെ അച്ചടക്കത്തോടെ നിർത്തണം. എന്നാൽ മാത്രമേ കുടുംബം സുഗമമായി മുന്നോട് പോകൂ. ഇസ്ലാമിൽ  എങ്ങനെയാണ് ഭർത്താവ് ഭാര്യയെ തല്ലേണ്ടത്? സ്നേഹത്തോടെ ചെറുതായി അടിക്കുക. ഭർത്താവിന്‍റെ ആധിപത്യം ഭാര്യ മനസ്സിലാക്കുന്നതിനാണ് ഇത്. ഭാര്യയുടെ ഇരുവശങ്ങളിലുമായി രണ്ട് കൈകൾകൊണ്ട് ചെറുതായി അടിക്കണം എന്നാണ് പറയുന്നത്. അല്ലാതെ മുഖത്തും മറ്റ് ശരീരഭാദത്തും ഉപദ്രവം ഏൽപ്പിക്കരുതെന്നും പറയുന്നു. 

ഭര്‍ത്താവിന്‍റെ ശക്തിയും ബലവും ഭാര്യ മനസിലാക്കണമെന്നും  ഇതിന് വേണ്ടിയാണ് ഭാര്യയെ തല്ലുന്നതെന്നും കുടുംബത്തില്‍ ഭര്‍ത്താവിനുള്ള മേല്‍ക്കോയ്മ ഭാര്യയ്ക്കു മുന്നില്‍ പ്രകടിപ്പിക്കണമെന്നും വിഡിയോയില്‍ വ്യക്തമാക്കുന്നു.വിഡിയോയുടെ ഉള്ളടക്കത്തിനെതിരെ  വ്യാപകമായ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ഏകദേശം അറുപത് ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടിട്ടുള്ളത്. നാലായിരത്തോളം പേര്‍ വിഡിയോ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്. വിഡിയോയില്‍ ഇയാള്‍ക്കൊപ്പം ഒരു കുട്ടിയെയും  കാണാം.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.