സിംഹക്കൂട്ടിലേക്ക് കയ്യിട്ടു, തലോടി; പിന്നെ സംഭവിച്ചത് ദുരന്തം; വിഡിയോ

lion-vage
SHARE

പത്താം വിവാഹവാർഷിക ദിനത്തിൽ സൗത്ത് ആഫ്രിക്കയിലെ മൃഗശാല സന്ദർശിക്കാൻ എത്തിയതാണ് പീറ്റർ നോർജെയും ഭാര്യയും. മൃഗശാലയിലെ കൂട്ടിൽ കിടക്കുന്ന സിംഹങ്ങളെ കണ്ട് കൗതുകവും വാൽസല്യവും തോന്നിയ നോർജെ കൂട്ടിലേക്ക് കൈയിട്ട് അതിൽ ഒന്നിനെ തലോടി. പെട്ടെന്നു തന്നെ മറ്റൊരു സിംഹവും നോർജെക്ക് അടുത്തേക്ക് ഓടിയെത്തി. സ്വാഭാവികമായും നോർജെ അതിനെയും പിടിച്ച് തലോടി.എന്നാൽ രണ്ടാമത് വന്ന സിംഹം പീറ്ററിന്റെ കൈ പിടിച്ച് വലിക്കുകയായിരുന്നു. ഉറക്കെ നിലവിളിച്ച നോർജെയുടെ ജീവൻ ഭാഗ്യം കൊണ്ട് രക്ഷപെട്ടു.

സംഭവം പീറ്ററിന്റെ ഭാര്യ ഫോണിൽ പകർത്തി. ഈ വിഡിയോ ആണ് ഇപ്പോൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വിഡിയോ കണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. മൃഗങ്ങളുടെ കൂട്ടിൽ തൊടരുതെന്ന അപായ ബോർഡ് എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു.

MORE IN WORLD
SHOW MORE