ലോകത്തിലെ ഏറ്റവും വലിയ വിമാനം; പരീക്ഷണപ്പറക്കൽ വിജയം; വിഡിയോ

rock-flight
SHARE

ആകാശത്തിന്റെ ഭായ് ആവുകയാണ് ഇൗ ‘റോക്ക്’. ചരിത്രം കുറിച്ച പരീക്ഷണപ്പറക്കൽ. ഇന്ന് ലോകത്തിന്റെ ചർച്ചയിൽ ഇൗ ഭീമൻ വിമാനം പറന്നുയരുകയാണ്.യുഎസിലെ കലിഫോർണിയയിലുള്ള മൊഹാവി മരുഭൂമിക്ക് മുകളിലൂടെയായിരുന്നു ഇൗ പറക്കൽമണിക്കൂറിൽ 304 കിലോമീറ്റർ വേഗം, 17000 അടി ഉയരത്തിൽ പറന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പടുകൂറ്റൻ വിമാനം ചരിത്രം കുറിച്ചത്. രണ്ടര മണിക്കൂർ പറന്ന ശേഷം മൊഹാവി  എയർ ആൻഡ് സ്പേസ് പോർട്ടിൽ സുരക്ഷിതമായി നിലം തൊട്ടു. റോക്കറ്റുകൾക്കുള്ള ‘പറക്കുന്ന വിക്ഷേപണത്തറ’യായി രൂപകൽപന ചെയ്ത വിമാനം അടുത്തവർഷം റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പ്രഖ്യാപനം.  

അലൻ സ്ഥാപിച്ച സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് രൂപം നൽകിയ ‘റോക്’ ചിറകളവിന്റെ കണക്കിലാണു ലോകത്തിലെ ഏറ്റവും വലിയ വിമാനമാകുന്നത്. 117 മീറ്ററാണ് നീളം. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ, മരിച്ചുപോയ പോൾ അലന്റെ ‘സ്വപ്നവിമാനപദ്ധതി’യാ‌ണിത്’. നൂതനവും ചെലവു കുറഞ്ഞതുമായ ഉപഗ്രഹ, പേടക വിക്ഷേപണത്തിനു പറ്റിയ വിമാനമായാണു റോക്കിനെ അലൻ വിഭാവന ചെയ്തത്. 

rock-flight-1

വിമാനങ്ങൾക്കു പറന്നുപൊങ്ങാനുള്ള റൺവേ നെടുനീളത്തിലൊരെണ്ണം കിട്ടിയാൽ റോക്കറ്റുമായി ‘റോക്’ സുഖമായി പറന്നുപൊങ്ങും. 5 ലക്ഷം പൗണ്ട് വരെ ഭാരമുള്ള റോക്കറ്റുകളും ബഹിരാകാശപേടകങ്ങളും വഹിച്ച് അവയെ 35,000 അടി വരെ ഉയരത്തിലെത്തിക്കും. അത്രയുമായാൽ റോക്കറ്റ് ആവശ്യമായ ബാക്കി ദൂരം താണ്ടി അതിന്റെ ഉപഗ്രഹവിക്ഷേപണജോലി ആരംഭിക്കും. 

MORE IN WORLD
SHOW MORE