സ്വീഡിഷ് നായിക ബിബി ആന്‍‌ഡേര്‍സണ്‍ അന്തരിച്ചു

bibi
SHARE

ഇംഗ്‌മര്‍ ബര്‍ഗ്മന്‍ സിനിമകളുടെ മുഖമായ സ്വീഡിഷ് നായിക ബിബി ആന്‍‌ഡേര്‍സണ്‍ അന്തരിച്ചു. 83 വയസായിരുന്നു.  ബര്‍ഗ്മന്‍ ചിത്രങ്ങളിലെ അവിസ്മരണീയ പ്രകടനത്തിലൂടെ ചലചിത്രപ്രേമികളുടെ പാഠപുസ്തകമായിരുന്നു ബിബി. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. 

സിനിമയുള്ളിത്തോളം കാലം ലോകം മറക്കാത്ത ചലചിത്രകാവ്യങ്ങള്‍ സമ്മാനിച്ച സ്വീഡിഷ് പ്രതിഭയാണ് ഇഗ്മര്‍. ബര്‍ഗ്മന്റെ മനസില്‍ വിരിയുന്ന കഥാപാത്രങ്ങള്‍ അഭ്രപാളിയില്‍ തന്‍മയത്തതോടെ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയതാകട്ടെ ബെറിറ്റ് എലിസബത്ത് ആന്‍ഡേര്‍സണ്‍‌ എന്ന ബിബി ആന്‍ഡേര്‍സണും. ഒരു സംവിധായകന്റെ പേരില്‍ താരം അറിയപ്പെടുന്നതും ചലചിത്രലോകത്ത് അപൂര്‍വമായിരിക്കും

സെവന്‍ത്ത് സീല്‍ , വൈല്‍ഡ് സ്ട്രോബറീസ്, പെര്‍സോണ തുടങ്ങിയ ബര്‍ഗ്മന്‍ ക്ലാസിക്കുകളില്‍ ബിബിയുടെ വേഷപ്പകര്‍ച്ച ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. 15ാം വയസുമുതല്‍ ബര്‍ഗ്മന്റെ ക്യാമറയ്ക്കു മുന്നില്‍ വന്ന ബിബി ആദ്യം അഭിനയച്ചത് പരസ്യചിത്രങ്ങളിലായിരുന്നു.1951 മുതല്‍ 2009 വരെയുള്ള അഭിനയ കാലയളവില്‍. നിരവധി ലോകോത്തര പുരസ്കാരങ്ങളും ബിബിയെ തേടി എത്തി. ബർഗ്‌മാന്റെ ആത്മകഥയായ ‘മാജിക് ലാന്റേൺ’ ബിബി ഇടംപിടിച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.